തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരെ അനുസ്മരിച്ച് ബിജെപി എംപി സുരേഷ് ഗോപി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സുരേഷ് ഗോപിയുടെ അനുസ്മരണം. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ അന്ന് ഏഷ്യാനെറ്റില്‍ അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിക്കാം എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആ പരിപാടിയുടെ ഒരു ഭാഗം ഷെയര്‍ ചെയ്താണ് സുരേഷ് ഗോപിയുടെ അനുസ്മണം. ഈ കോവിഡ് കാലത്ത് മലയാളികള്‍ ദുരിതം അനുഭവിക്കുന്ന കാലത്ത് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നെന്ന് സുരേഷ് ഗോപി പറയുന്നു. ഇങ്ങനേയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തേ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ടു പോയതെന്നും സുരേഷ് ഗോപി അനുസ്മരിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം- ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു…..എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ട് പോയത്.ഇപ്പോഴാണ് ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങയുടെ സാനിധ്യം വളരെ ആവശ്യമായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: