ലഖ്നൗ : ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ കര്‍ശ്ശന നടപടികളുമായി ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. കോവിഡിമനെതിരെയുള്ള യോദ്ധാക്കളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ ആക്രമിച്ചാല്‍ 5 ലക്ഷം രൂപ പിഴയും 7 വര്‍ഷം തടവും ശിക്ഷയായി നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
ഇത് സംബന്ധിച്ച കരട് ഒര്‍ഡിനന്‍സും ഉത്തര്‍പ്രദേശ് മന്ത്രിസഭ പാസ്സാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഇതുപ്രകാരം പ്രതിരോധ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാം.
ഇതിന് പിന്നാലെയാണ് യുപി മന്ത്രിസഭ കരട് ഓര്‍ഡിനന്‍സ് പാസാക്കിയത്. ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, പോലീസുകാര്‍ എന്നിവര്‍ വലിയ വെല്ലുവിളിയാണ് ചുറ്റുപാടുനിന്നും നേരിടുന്നത്. പല സ്ഥലങ്ങളിലും ഇവര്‍ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: