ചെന്നൈ: തമിഴ്നാടിന്റെ തലസ്ഥാന നഗരിയായ ചെന്നൈയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കെ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞു. ഇതോടെ സ്വകാര്യ കോളേജുകളിലും ചെന്നൈ ട്രേഡ് സെന്ററിലും ഒരുക്കിയ കോര്‍പ്പറേഷന്റെ കൊവിഡ് കെയര്‍ സെന്ററുകളിലേക്കു രോഗികളെ മാറ്റുകയാണ്.
സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ നിന്ന് 73 രോഗികളെ ഞായറാഴ്ച സിറ്റി കോളേജിലെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയതായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഒമാണ്ടുറാര്‍ മെഡിക്കല്‍ കോളേജ് ഡീനുമായ നാരായണ ബാബു പറഞ്ഞു. നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് -19 രോഗികള്‍ക്കായി 1,750 കിടക്കകളുണ്ട്. 1,200 കിടക്കകളില്‍ രോഗികള്‍ ചികിത്സയിലുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം 500ആയി വര്‍ദ്ധിച്ചു. ഒമാണ്ടുറാര്‍ ആശുപത്രിയിലെ 500 ല്‍ 270 കിടക്കകളും, സ്റ്റാന്‍ലി ഹോസ്പിറ്റലിലെ 400 ല്‍ 190 കിടക്കകളിലും രോഗികള്‍ ഉണ്ട്. വിശദമായ പഠനം നടത്തിയ ശേഷം 55 വയസ്സിന് താഴെയുള്ള രോഗലക്ഷണങ്ങളില്ലാത്ത രോഗികളെയാണ് മാറ്റുന്നത്. പരിചരണ കേന്ദ്രങ്ങളില്‍ നിന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് രണ്ട് പരിശോധനകള്‍ നടത്തുമെന്ന് നോഡല്‍ ഉദ്യോഗസ്ഥന് ജെ. രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: