കൊച്ചി: കൊറോണ പ്രതിരോധ പ്രവര്‍ത്തനവും ലോക്ഡൗണിനു ശേഷമുള്ള നടപടികളും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് സുവ്യക്തമായ പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന വിവിധ ധനസഹായങ്ങള്‍ അതത് കാര്യങ്ങള്‍ക്കുതന്നെ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വിപുലമായ ആസൂത്രണമാണ് ആവിഷ്കരിച്ചിരിക്കുന്നത്.
പ്രളയം പോലെയുള്ള ദുരിതങ്ങള്‍ക്ക് നല്കുന്ന കേന്ദ്ര സഹായ പദ്ധതിയില്‍നിന്ന് വ്യത്യസ്തമാണിത്തവണത്തെ സംവിധാനം. ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ കീഴില്‍, രാജ്യമെമ്പാടും ഒരുപോലെ ബാധിച്ച പ്രതിസന്ധിക്ക് സുതാര്യവും സൂക്ഷ്മവുമായ പദ്ധതികളാണ്. ഇതിനെല്ലാം കൃത്യമായ മാനദണ്ഡങ്ങളും മാര്ഗദര്ശനങ്ങളുമുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളിലെ ഉപരിതല ഗതാഗത വകുപ്പിന് പൊതു വാഹനങ്ങള്‍ ശുചീകരിക്കാന്‍ 2,0011950 രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര റോഡ് ഗതാഗത- ഹൈവേയ്സ് മന്ത്രാലയം അനുവദിച്ച പണം എങ്ങനെയൊക്കെ വിനിയോഗിക്കണമെന്ന് സംസ്ഥാന ട്രാന്‍സ്
പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. പണം കമ്മീഷണര്‍ ഓഫീസില്‍നിന്ന് വീതം വെച്ച് അതത് വിഭാഗങ്ങള്‍ക്ക് കൊടുത്തു. പണം കൈപ്പറ്റിയ രസീതും വിനിയോഗിച്ച രേഖയും കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം എന്നാണ് നിര്‍ദേശം. ഇങ്ങനെ ഓരോ വകുപ്പിനും കേന്ദ്രം നല്കുന്ന തുക എങ്ങനെ വിനിയോഗിക്കുന്നുവെന്ന് അതത് ഡിപ്പാര്‍ട്ടുമെന്റുകള്‍ വ്യക്തമായ പദ്ധതി ആസൂത്രണം ചെയ്യണം.
ഓട്ടോറിക്ഷകള്‍ അണുവിമുക്തമാക്കുന്നതിന് ഉപകരണങ്ങള്‍ വാങ്ങുന്നതും പ്രചാരണ സാഹിത്യങ്ങള്‍ തയാറാക്കുന്നതുമുള്‍പ്പെടെ അഞ്ചു ലക്ഷം രൂപയാണ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ക്ക് നീക്കിവെച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിക്ക് 10 ലക്ഷം രൂപ അനുവദിച്ചു.
ബസ് സ്റ്റാന്‍ഡുകള്‍, ബസ്സുകള്‍ അണുവിമുക്തമാക്കുക, ജീവനക്കാര്‍ക്ക് മാസ്ക്, ഗ്ലൗസ് തുടങ്ങിയവ ലഭ്യമാക്കുക എന്നിങ്ങനെയാണ് വിനിയോഗിക്കുക. ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗത്തിനും 10 ലക്ഷമുണ്ട്. ഓരോ വിഭാഗത്തിനും നീക്കിവെച്ചിരിക്കുന്ന തുക മറ്റൊന്നിനും ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: