ന്യൂദല്‍ഹി : നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാനാ സാദിന്റെ മകനെ ദല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തു. മത സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദേശ പൗരന്മാര്ക്കൊപ്പം പോലീസ് അന്വേഷിക്കുന്ന പ്രമുഖ വ്യക്തികളും ഉള്‍പ്പെട്ടിരുന്നതായും സൂചന. ഇതുമായി മൗലാനാ സാദിന്റെ മകനെ ദല്‍ഹി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
തബ്ലീഗ് സമ്മേളനത്തിന് എത്തിയവര്‍ക്ക് താമസ ഭക്ഷണ സൗകര്യം നല്കിയ 20 പേരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചതായും റിപ്പോര്‍ട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത 20 പേരുടെ വിവരങ്ങള്‍ കിട്ടാനാണ് മകനെ പ്രത്യേകമായി ചോദ്യം ചെയ്തതെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം മര്‍ക്കസിന്റെ മറവില്‍ ഹവാല പണമിടപാടുകളും വിദേശ ഫണ്ടുകളും സ്വീകരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ക്കായാണ് ക്രൈംബ്രാഞ്ച് ബന്ധുക്കളെ ചോദ്യം ചെയ്തത്. മൗലാനാ സാദ് എല്ലാ കാര്യങ്ങളും അഭിഭാഷകരെ വച്ച് കൈകാര്യം ചെയ്യുന്നതിനാലാണ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നതിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.
കൊറോണ ബാധയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ തുടക്കം മുതല്‍ അവഗണിച്ച മൗലാനാ സാദ് പരിശോധനാ ഫലം പോലീസിന് ഇതുവരെ കൈമാറിയിട്ടില്ല. സര്‍ക്കാര്‍ സംവിധാനത്തിലൂടെ പരിശോധന നടത്താന്‍ ഏപ്രില്‍ 27ന് നല്കിയ നോട്ടീസ് പ്രകാരം സാമ്പിളുകള്‍ നല്‍കിയത് ഒരു സ്വകാര്യ ലാബിലെ ഫലമാണെന്നും പോലീസ് കണ്ടെത്തി.
അതില്‍ ഫലം നെഗറ്റീവാണ്. എന്നാല്‍ ഇത് പോലീസ് വിശ്വസിക്കുന്നില്ല. തുടര്‍ന്ന് 30-ാം തീയതിയും നോട്ടീസ് നല്‍കിയതിനും മറുപടി ലഭിച്ചിട്ടില്ല. നാലാം തവണയാണ് പരിശോധനാ ഫലം ഹാജരാക്കുന്നതിനായി പോലീസ് നോട്ടീസ് നല്‍കുന്നതെന്നും ദല്‍ഹി ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: