കൊച്ചി: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും, വിദഗ്ധ ചികിത്സ ലഭിക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും കാരുണ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കണമെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എം. മോഹന്‍. പദ്ധതി പ്രകാരം സഹായം ലഭിക്കുന്ന ഭൂരിഭാഗം ആളുകളും പട്ടികജാതി മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ്.
സര്‍ക്കാര്‍ ആശുപത്രികളിലും ചുരുക്കം ചില സ്വകാര്യ ആശുപത്രികളിലും മാത്രമാണ് പദ്ധതിയുടെ സേവനം ലഭിക്കുന്നത്. പട്ടികയിലുള്ള മിക്ക സ്വകാര്യ ആശുപത്രികളിലും വിദഗ്ധ ചികിത്സയും സൗകര്യങ്ങളും ലഭ്യമല്ല.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡിന്റെ പരിഗണനയിലാണ് ചികിത്സാ സഹായം. ഇതോടെ വിവിധ പരിശോധനകള്‍ക്ക് പണം അടയ്‌ക്കേണ്ട സ്ഥിതിയാണ്. തൊഴില്‍ നൈപുണ്യത്തിന്റെ കീഴിലെ ചിയാക്കിനാണ് പദ്ധതിയുടെ മേല്‍നോട്ടമെങ്കിലും ഇന്‍ഷ്വറന്‍സ് ഏജന്‍സി റിലയന്‍സ് ജനറല്‍ ന്‍ഷ്വറന്‍സാണ്. പദ്ധതി കേരള സര്‍ക്കാര്‍ നേരിട്ട് നടത്തണമെന്നും മന്ത്രിക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: