തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ ലോക്ക്ഡൗണിന് ശേഷം മാത്രം തുറന്നാല്‍ മതിയെന്ന് ധാരണയായി. മന്ത്രിസഭാ യോഗത്തിന് ശേഷം എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും എക്സൈസ് കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്.
എന്നാല്‍, ലോക്ക്ഡൗണ്‍ അവസാനിച്ചതിന് ശേഷം മാത്രമേ മദ്യഷാപ്പുകള്‍ തുറക്കൂവെന്ന് പറയാനാകില്ലെന്നും എക്സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. തല്കാലം മദ്യശാല തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നിരുന്നു. ദല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ബംഗാളില്‍ മദ്യത്തിന് 30 ശതമാനമാണ് നികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: