തിരുവനന്തപുരം: ഇതരസംസ്ഥാന മലയാളികളുടെ മടക്കയാത്രാനുമതി പാസുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ മാത്രം. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കുകയും യാത്ര അനുവദിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ നോര്‍ക്കയില്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. നോര്‍ക്കയില്‍ രജിസ്ട്രേഷന് പൂര്‍ത്തീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഡിജിറ്റല്‍ പാസിനായി www.covid19jagratha.kerala.nic.inല്‍ അപേക്ഷിക്കാം.
നോര്‍ക്ക രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലിലെ പബ്ലിക് സര്‍വീസ് ഓപ്ഷനില്‍ ഡൊമസ്റ്റിക് റിട്ടേണീസ് പാസിനായും അല്ലാത്തവര്‍ക്ക് എമര്‍ജന്‍സി ട്രാവല്‍ പാസിനായും അപേക്ഷിക്കാം. ജില്ലാ കളക്ടര്‍മാരാണ് പാസ് അനുവദിക്കുക.
മൊബെല്‍ നമ്പര്‍, വാഹനനമ്പര്‍, സംസ്ഥാനത്തേക്ക് കടക്കുന്ന ചെക്പോസ്റ്റ്, അവിടെ എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഓരേ വാഹനത്തില്‍ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെയോ അല്ലാത്തവരേയോ ഉള്‍പ്പെടുത്തി ഗ്രൂപ്പ് തയാറാക്കി വിവരങ്ങള്‍ നല്‍കണം. വിവിധ ജില്ലകളിലെത്തേണ്ടവര്‍ ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാതല ഗ്രൂപ്പുകളുണ്ടാക്കി ഓരോ ഗ്രൂപ്പിനും വാഹന നമ്പര്‍ നല്‍കണം.
ജില്ലാ കളക്ടര്‍മാര്‍ അപേക്ഷാ പരിശോധന പൂര്‍ത്തിയാക്കി അപേക്ഷകന്റെ മൊബൈല്‍ ഫോണ്‍, ഇമെയില്‍ എന്നിവ വഴിയാണ് പാസുകള്‍ ലഭ്യമാക്കുക. യാത്രാനുമതി ലഭിച്ചവര്‍ക്ക് നിര്‍ദ്ദിഷ്ട ദിവസം യാത്ര തിരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിനടുത്ത ദിവസങ്ങളില്‍ വരുന്നതിന് തടസ്സമുണ്ടായിരിക്കുകയില്ല. നേരത്തെ രജിസ്ട്രേഷന് നിശ്ചയിച്ച മറ്റു മാനദണ്ഡങ്ങള്‍ ഇതിനും ബാധകമാണ്.
ബന്ധുക്കളെ കൊണ്ടുവരാന്‍ പോകുന്നവര്‍ക്ക് പാസുകള്മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ബന്ധുക്കളെ കൊണ്ടുവരാന്‍ പോകുന്നവര്‍ക്ക് യാത്രയ്ക്കും തിരിച്ചുവരാനുമുള്ള പാസുകള്‍ യാത്രക്കാരന്റെ ജില്ലാ കളക്ടര്‍ നല്‍കും. ഇവര്‍ ക്വാറന്റൈന് നടപടി ക്രമങ്ങള്‍ പാലിക്കണം. പോകാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ചുമതലയുള്ള കളക്ടറുടെ അനുമതി വാങ്ങണം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അനുമതി വാങ്ങുന്നതിന് സംവിധാനങ്ങളായിട്ടുണ്ട്. ഇതിനായി അപേക്ഷിക്കേണ്ട ലിങ്കുകള്‍ കര്‍ണാടക: https://sevasindhu.karnataka.gov.in/sevasindhu/English, തമിഴ്നാട്: https://tnepass.tnega.org, ആന്ധ്രാപ്രദേശ്: www.spandana.ap.gov.in, തെലുങ്കാന: [email protected],ഗോവ: www.goaonline.gov.in (helpde-sk no 08322419550)
പ്രതികരിക്കാൻ ഇവിടെ എഴുതുക: