ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ ചുമതയലേറ്റ ശേഷം ആദ്യദൗത്യമായി ഏറ്റെടുത്തത് പാക്കിസ്ഥാനു വേണ്ടി ഇന്ത്യന്‍ മണ്ണില്‍ നിന്നു കൊണ്ട് രാജ്യത്തെ നശിപ്പിക്കുന്ന തീവ്രവാദികളെ ഇല്ലായ്മ ചെയ്യല്‍ ആയിരുന്നു. സുരക്ഷ ഏജന്‍സികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും അമിത് ഷാ നടത്തിയ ആദ്യ ഔദ്യോഗിക മീറ്റിങ്ങും ഇതിനു വേണ്ടിയായിരുന്നു.കശ്മീരിനെ സാധാരണഗതിയിലാക്കാനും ജനങ്ങളെ ശാന്തമായി ജീവിക്കാനും വേണ്ടി താഴ് വരിയില്‍ പ്രവര്‍ത്തിക്കുന്ന കൊടുംതീവ്രവാകളുടെ അന്ത്യമായിരുന്നു അമിത് ഷാ ലക്ഷ്യമിട്ടിരുന്നത്. ഇന്റലിജന്‍സ് ഡയറക്റ്റര്‍ രാജീവ് ജെയ്ന്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ദൗബെ, കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരുമായി ആശയവിനിമയം നടത്തി അമിത് ഷാ തയാറാക്കിയത് പത്തു കൊടുംഭീകരരുടെ പട്ടിക. ഏതുസാഹചര്യത്തിലും ഇവരെ പിടികൂടുകയോ വധിക്കുകയോ ചെയ്യണമെന്നു കര്‍ശന നിര്‍ദേശം ഇന്ത്യന്‍ സുരക്ഷാസേനയ്ക്ക് അമിത് ഷാ നല്കി.
അമിത് ഷാ തയാറാക്കിയ പട്ടികയിലെ ഒന്നാമനായിരുന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ റിയാസ് നായികൂ. ബന്ദിപോര ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന റിയാസിന് അമിത് ഷാ നല്കിയ ഗ്രേഡ് എ പ്ലസ് പ്ലസ് ആയിരുന്നു. അതായത് ഏറ്റവും അപകടകാരിയായ തീവ്രവാദി. ആ തീവ്രവാദിയെ കൊന്നൊടുക്കി അമിത് ഷാ നല്കിയ ആദ്യ ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുന്നു ഇന്ത്യന്‍ സൈന്യം. ഇന്നു പുലര്‍ച്ചയാണ് അവന്തിപ്പോരയില്‍ നടത്തിയ ഓപ്പറേഷനില്‍ തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്ന തീവ്രവാദിയെ ആണ് ഇന്ത്യന്‍ സൈന്യം കൊന്നൊടുക്കിയത്.
അമിത് ഷാ തയാറാക്കിയ പട്ടിക ഇപ്രകാരം ആയിരുന്നു. 1. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ചീഫ് റിയാസ് നായികൂ. 2. ലഷ്കര്‍ ഭീകരന് വാസിം അഹമ്മദ് എന്ന ഒസാമ. 3. ഹിസ്ബുള്‍ ഭീകരന് മുഹമ്മദ് അഷ്റഫ് ഖാന് എന്ന അഷ്റഫ് മൗലവി.4. ഹിസ്ബുള്‍ ഭീകരന് മെഹ്റാസുദ്ദീന്‍. 5. ഹിസ്ബുള്‍ ഭീകരന് ഡോ. സെയ്ഫുള്ള എന്ന സെയ്ഫുള്ള മീര്‍. 6.ഹിസ്ബുള്‍ ഭീകരന് അര്‍ഷിദ് ഉല് ഹഖ്.7. ജെയ്ഷ് ഇ മുഹമ്മദ് കമാന്‍ഡര്‍ ഹസീഫ് ഉമര്‍ 8. ജെയ്ഷ് ഭീകരന് ഷാഹിദ് ഷെയ്ഖ്.9 അല്‍-ബാദര്‍ കമാന്‍ഡര്‍ ജാവേദ് മട്ടൂ.10.ഹിസ്ബുള്‍ ഭീകരന് ഇയാസ് അഹമ്മദ് മാലിക്.
കശ്മീര്‍ താഴ് വരയില്‍ പാക്കിസ്ഥാന് സഹായത്തോടെ കശ്മീരി യുവാക്കളെ വലിയ തോതില്‍ തീവ്രവാദത്തിന് എത്തിച്ചിരുന്നത് റിയാസ് നിയാകൂ ആയിരുന്നു. പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് ഇന്ത്യക്കെതിരേ വലിയ തോതില്‍ സായുധ ആക്രമണം റിയാസ് നടത്തിയിരുന്നു. വിഘടനവാദികളില്‍ നിന്ന് റിയാസിന് പിന്തുണ ലഭിച്ചിരുന്നതിനാല്‍ ഇയാളെ പിടികൂടുക സുരക്ഷ ഏജന്‍സികള്‍ക്ക് വലിയ പ്രയാസമേറിയ ദൗത്യമായിരുന്നു. മിക്കപ്പോഴും സ്ത്രീകളേയും കുട്ടികളേയും അടക്കം മറയായി സൂക്ഷിച്ചായിരുന്നു ഇയാളുടെ തീവ്രവാദ പ്രവര്‍ത്തനം.പലതവണ ഇയാളെ പറ്റി രഹസ്യവിവരം ലഭിച്ചിരുന്നെങ്കിലും സാധാരണക്കാര്‍ തങ്ങുന്ന മേഖലയില്‍ ഒളിച്ചുകഴിയുന്നതിനാല്‍ ഒരു സൈനിക നീക്കം പ്രാവര്‍ത്തികമായിരുന്നില്ല. എന്നാല്‍, ഹന്ദ്വാരയില് ഇന്ത്യന്‍ സൈനികരെ വധിച്ചതിനു പിന്നാലെ സേന ഏതുവിധത്തിലും ഇയാളെ ഇല്ലാത്താക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു. അവന്തിപ്പോരയിലെ ഷര്‍ഷാലി ക്രൂ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുണ്ടെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈനിക സംഘത്തെ കണ്ട് തീവ്രവാദികള്‍ വെടിവയ്ച്ചെങ്കിലും അതിശക്തമായി സേന തിരിച്ചടിക്കുകയായിരുന്നു. റിയാസിന്റെ അന്ത്യം ഈ തീവ്രവാദ സംഘടനകള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്. രാജ്യസുരക്ഷയെ സംബന്ധിച്ചിടത്തോളം റിയാസിന്റെ അന്ത്യം സൈന്യത്തിന് വന്‍നേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: