കോഴിക്കോട്: ഓര്‍ഡിനന്‍സിലൂടെ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള സംസ്ഥാനസര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധവുമായി കെഎസ്ടി എംപ്ലോയീസ് സംഘ്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ഉള്‍പ്പെടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണകള്‍ നടന്നു. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം.
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. ഹരീഷ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഇഎസ് സംസ്ഥാന സെക്രട്ടറി ഹരീഷ്കുമാര്‍ നേതൃത്വം നല്കി.
വടകര പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ സുരേഷ് കുമാര്‍ അദ്ധ്യക്ഷനായി. ബിഎംഎസ് വടകര മേഖലാ വൈസ് പ്രസിഡന്റ് എം. ബാലകൃഷ്ണന്, കെഎസ്ടി എംപ്ലോയീസ് സംഘ് കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ. വിനയന്, കെ. സജിത്ത് കുമാര്‍, പി.കെ. ജിതേഷ് എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് റീജ്യണല്‍ വര്‍ക്ക്ഷോപ്പ്, തൊട്ടില്‍പ്പാലം, താമരശ്ശേരി, തിരുവമ്പാടി ഡിപ്പോകളിലും പ്രതിഷേധ ധര്‍ണ്ണ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: