കാസര്‍കോട്: ശമ്പളം അവകാശമാണ് ഔദാര്യമല്ല എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍ എന്‍ജിഒ സംഘ് പ്രവര്‍ത്തകര്‍ സിവില്‍ സര്‍വീസ് അവകാശ സംരക്ഷണ ദിനം ആചരിച്ചു. കാസര്‍കോട് കലക്ടറേറ്റിനു മുന്നില്‍ നടത്തിയ സിവില്‍ സര്‍വ്വീസ് അവകാശ സംരക്ഷണ ദിനാചരണത്തില്‍ എന്ജിഒവൈസ് പ്രസിഡണ്ട ജില്ലാ സെക്രട്ടറി സി.വിജയ, നീലകണ്ഠ, വനിതാ കമ്മറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ.രാധ, ജനറല്‍ സെക്രട്ടറി പി.ആര്യ, ജെ.അനീഷ്, പ്രവീണ്‍ രാജ് എന്നിവര്‍ പങ്കെടുത്തു. കര്‍ണ്ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന എന്മകജെ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന ദിനാചരണത്തില്‍ എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പീതാംബരന് സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: