കാസര്‍കോട്: കോവിഡ് 19 നെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ അകപ്പെട്ട് പ്രതിസന്ധിയിലായ കേരളീയര്‍ സംസ്ഥാനത്തെത്തിത്തുടങ്ങി. സംസ്ഥാന അതിര്‍ത്തിയായ കാസര്‍കോട് ജില്ലയിലെ തലപ്പാടിയില്‍ വിദ്യാര്‍ത്ഥികളും വയോജനങ്ങളുമടക്കമുള്ള നിരവധി പേരാണ് രണ്ട് ദിവസംകൊണ്ട് എത്തിയത്.
മഞ്ചേശ്വരം ചെക്ക്പോസ്റ്റ് വഴി 578 പേര് ഇന്നലെ (മെയ് അഞ്ച്) കേരളത്തിലെത്തി. 1352 അപേക്ഷകളാണ് ലഭിച്ചത്.781 പാസ് അനുവദിച്ചു. രണ്ട് ദിവസങ്ങളിലായി 771 പേരാണ് മഞ്ചേശ്വരം ചെക്ക്പോസ്റ്റ് വഴി കേരളത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: