കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 38 പേര് കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതുവരെ 22,503 പേര് നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇപ്പോള്‍ 1050 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 11 പേര് ഉള്‍പ്പെടെ 18 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 23 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇന്നലെ24 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2039 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1906 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1876 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 133 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇപ്പോള്‍ കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ആരും ചികിത്സയില്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: