കാസര്‍കോട്: കാസര്‍കോട് ജില്ലയിക്ക് തുടര്‍ച്ചയായി നാലു ദിവസവും ആശ്വാസത്തിന്റെ ദിനങ്ങളാണ് കടന്നുപോയത്. ഇന്നലെയും ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ മൂന്നുപേര്‍ കോവിഡ് പോസിറ്റീവായി ജില്ലയില്‍ ചികിത്സയിലുണ്ട്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 178 പേരില്‍ 175 പേരും രോഗമുക്തി നേടി ആശുപത്രി വിട്ടു. ചെങ്കള പഞ്ചായത്തിലെ രണ്ടുപേരും ചെമ്മനാട് പഞ്ചായത്തിലെ ഒരാളുമാണ് നിലവില്‍ ചികിത്സയിലുള്ളത്. മൂന്നാളും കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് പുറമെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയും കോവിഡ് മുക്തമായി. കഴിഞ്ഞ ഒരുമാസമായി ചികിത്സയിലായിരുന്ന നെല്ലിക്കുന്നിലെ ഏഴ് വയസുകാരന് രോഗം ഭേദപ്പെട്ടതോടെയാണ് ഈ നേട്ടം. 44 രോഗികളാണ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. 34 രോഗികള്‍ ഉണ്ടായിരുന്ന കാസര്‍കോട് നഗരസഭയും കോവിഡ് മുക്തമായി.
ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്ള ഉദുമയും അജാനൂറും കോവിഡ് മുക്തമായി.
കാസര്‍കോട് 1156 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ വീടുകളില്‍ 1135 പേരും ആശുപത്രികളില്‍ 21 പേരുമാണ് നിരീക്ഷണത്തിലുള്ളത്. തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ 4867 സാമ്പിളുകളാണ്പരിശോധനയ്ക്ക് അയച്ചത്. അതില്‍ 4198സാമ്പിളുകളുടെപരിശോധന ഫലംനെഗറ്റീവാണ്. 394 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
നിരീക്ഷണത്തിലുള്ള 262 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. സെന്റിനല്‍ സര്‍വെയ്ലന്‍സ് ഭാഗമായി ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അതിഥി തൊഴിലാളികള്‍, സാമൂഹ്യ സമ്പര്‍ക്കത്തില്‍ കൂടുതല്‍ ഇടപഴകുന്ന വ്യക്തികള്‍ തുടങ്ങിയവരുടെ 420 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: