കാസര്‍കോട്: കൃഷിയും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലെ അന്തിമഘട്ടത്തിലെത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. (പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പാടില്ല), ജലസേചന വകുപ്പിനും വാട്ടര്‍ അതോറിറ്റിക്കും കീഴില്‍ നിര്മ്മാണത്തിലുളളതും സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതുമായ പ്രവര്‍ത്തികള്‍, പൊതു ആസ്തികളുടെ നിര്‍മ്മാണത്തിനും പുനര്‍ നിര്‍മ്മാണത്തിനും മാത്രമായുള്ള തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ (അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പുകളായി മാത്രം നടത്തേണ്ടതും എല്ലാ മാനദണ്ഡങ്ങളും പാലിക്കണം), അന്തിമ ഘട്ടത്തിലെത്തി നില്ക്കുന്ന സ്വകാര്യ ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുള്ള പ്രവര്‍ത്തനം.
ഇതുമായി ബന്ധപ്പെട്ട മരപ്പണികള്‍ വീട് നിര്‍മ്മാണ സ്ഥലത്ത് അനുവദിക്കുന്നതാണ്. എന്നാല്‍ ഫര്‍ണിച്ചര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.മരമില്ലുകള്‍, പ്ലൈവുഡ് സ്ഥാപനങ്ങള്‍, അലൂമിനിയം ഫാബ്രിക്കേഷന്‍, എഞ്ചിനീയറിംഗ് വര്‍ക്സ (വെല്‍ഡിംഗ്) എന്നിവ അനുവദനീയമായ എണ്ണം തൊഴിലാളികളെ ഉപയോഗിച്ച് കോവിഡ് സുരക്ഷാ നിബന്ധനകള്‍ പാലിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. മല്‍സ്യബന്ധനം. മാലിന്യ സംസ്കരണം.അക്ഷയ സെന്ററുകള്‍ (എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
ഒരു സമയം ഒരാള്‍ മാത്രമേ അകത്ത് പ്രവേശിക്കാവൂ). അംഗീകൃത ക്വാറികളും ക്രഷറുകളും.ഹോട്ട് സ്പോര്‍ട്ടുകളല്ലാത്ത തദ്ദേശസ്വയംഭരണസ്ഥാപന പരിധികളില്‍ പാകം ചെയ്ത ആഹാര സാധനങ്ങള്‍ അതത് പ!ഞ്ചായത്ത് / മുനിസിപ്പാലിറ്റിക്കകത്തു മാത്രം എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ട് ഹോം ഡെലിവറി അനുവദിക്കും. സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ പരമാവധി 20 പേര് മാത്രം പങ്കെടുത്തുകൊണ്ട് നടത്താവുന്നതും, പൊതു സ്ഥലങ്ങള്‍ (ആരാധനാലയങ്ങള്‍) ഒഴിവാക്കി ചടങ്ങുകള്‍ നടത്തേണ്ടതുമാണ്. എല്ലാ പ്രവര്‍ത്തികളും സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ അനുവദിക്കു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: