കാസര്‍കോട്: കോവിഡ്19 പശ്ചാത്തലത്തില്‍ ജില്ലയില്‍ 144 സിആര്‍പിസി പ്രകാരം നിരോധനാഞ്ജ നിലവിലുണ്ടെന്നും ജില്ലയിലെ ഹോട്ട്സ്പോര്‍ട്ട് മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും ജില്ലാ പോലീസ് മേധാവി പി.എസ് സാബു അറിയിച്ചു.
നിലവിലുള്ള നിയന്ത്രണങ്ങള്‍ മറികടന്നുകൊണ്ട് ധാരാളം ആള്ക്കാര് പുറത്തിറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങുകയാണെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും അവര്‍ക്കെതിരെ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: