ലഖ്നൗ : നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം അധികൃതരില്‍ നിന്നും മറച്ചുവെച്ച അഞ്ച് പേര് അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം. മതസമ്മേളനത്തില്‍ പങ്കെടുത്ത് എത്തിയശേഷം ഇവര്‍ ഇക്കാര്യം മറച്ചുവെച്ചു. പിന്നീട് കോണ്ടാക്റ്റ് ട്രെയിസിങ്ങിലൂടെയാണ് ഇവരെ കണ്ടെത്തിയതെന്ന് നോയിഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഹരീഷ് ചന്ദര്‍ വ്യക്തമാക്കി.
തുടര്‍ന്ന് ഇവരെ ക്വറന്റൈനില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്ന് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ഇക്കാര്യം അധികൃതരില്‍ നിന്നും മറച്ചു വെയ്ക്കുകയായിരുന്നു. നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ അധികൃതരുടെ മുന്നില്‍ സ്വമേധയാ ഹാജരാകുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അനുസരിക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: