അടിമാലി: ലോക്ക് ഡൗണിനോടനുബന്ധിച്ച് നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 45 ലിറ്റര്‍ കോടയുമായി സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. നേര്യമംഗലം കാഞ്ഞിരവേലി നടുക്കുടിയില്‍ ജോസ് മത്തായി(45), ജയന് മത്തായി (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് ഇരുവരും പിടിയിലായത്.
ഒറ്റയ്ക്ക് താമസിക്കുന്ന ബന്ധുവിന്റെ പറമ്പിനോട് ചേര്‍ന്ന് പാറക്കെട്ടിനിടയില്‍ സൂക്ഷിച്ചിരുന്ന മൂപ്പെത്തിയകോട ഊറ്റിക്കുടിച്ചതിന് ശേഷം പരിസരത്ത് ബഹളം കൂട്ടുന്നതിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ ബലപ്രയോഗത്തിലൂടെ കീഴടക്കിയത്. പറമ്പില്‍ സൂക്ഷിച്ചിരുന്ന കന്നാസില്‍ നിന്ന് കോടയും എക്സൈസ് പിടികൂടി നശിപ്പിച്ചു.
കാഞ്ഞിരവേലി ഭാഗത്ത് പത്തിലേറെ അബ്കാരി, ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ് ഇരുവരും. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഓഫീസര്‍മാരായ കെ.എച്ച.് രാജീവ്, സാന്റി തോമസ്, മീരാന്‍ കെ.എസ്, സുജിത്ത് പി.വി, ഷാജി വി. ആര്, ശരത് എസ്.പി. എന്നിവരും പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: