കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് സന്നദ്ദ സംഘടനകളുടെ സഹായ പ്രവാഹം. ജില്ലയിലെ പൊതു അടുക്കള വഴി പതിനയ്യായിരം പേര്‍ക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കള്‍ മേയര്‍ തോട്ടത്തില്‍ രവിന്ദ്രന് ശാന്തിഗിരി ആശ്രമം പ്രവര്‍ത്തകര്‍ കൈമാറി. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, സി.ബി. മുരളീ ചന്ദ്രന്‍, അരുണ്‍ കുമാര്‍, എം. ജിജോഷ്, വി. വിവേക് തുടങ്ങിയവര്‍ പങ്കെടുത്തു.
നടക്കാവ് പുതിയനിരത്ത് യുവപ്രതിഭ കലാസാംസ്‌ക്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പച്ചാട്ട് സുര്‍ജിത്ത് ചാരിറ്റബിള്‍ സൊസൈറ്റി 450 ല്‍ പരം വീടുകളില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കിറ്റ് വിതരണം സുര്‍ജിത്തിന്റെ മാതാപിതാക്കളായ സഹദേവനും രോഹിണിയും നിര്‍വഹിച്ചു. പ്രസിഡന്റ് സജിത് പച്ചാട്ട് അദ്ധ്യക്ഷനായി. സെക്രട്ടറി സതീഷ് കുമാര്‍, എന്‍. മുരളീധരന്‍, പി. വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഒളവണ്ണ കോന്തനാരി ശ്രീ ഗുരുജി സേവാസമിതിയുടെയും സേവാഭാരതിയുടെയും സഹകരണത്തോടെ 500 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പവിത്രന്‍ പനിക്കല്‍, വി. ബാലകൃഷ്ണന്‍, എം. കുഞ്ഞാപ്പു, എന്‍. ബിജു, ദേവദാസന്‍, ഷാജി, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ശ്രീനാരായണ സഹോദര ധര്‍മ്മവേദി സംസ്ഥാന ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ചോറോട് ഗ്രാമപഞ്ചായത്ത് പൊതുഅടുക്കളയിലേക്ക് നല്‍കിയ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പഞ്ചായത്ത് പ്രസിഡന്റ് ബിജില അമ്പലത്തിനു ധര്‍മവേദി ജില്ലാ സെക്രട്ടറി രാഗേഷ് മുടപ്പിലാവിലും വടകര യൂണിയന്‍ സെക്രട്ടറി പ്രശാന്ത് മുക്കാളിയും കൈമാറി. വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍. നിധിന്‍, ഗോകുലം ചിറ്റ്‌സ് വടകര എ ജി എം സന്തോഷ്, ജയകുമാര്‍, ശ്രീജിത്ത്, സജിത്ത് എന്നിവര്‍ പങ്കെടുത്തു.
വിശ്വഹിന്ദു പരിഷത്ത് വടകര അറക്കിലാട് സ്ഥാനീയ സമിതി 500 പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. വടകര ജില്ല അദ്ധ്യക്ഷന്‍ കുന്നംകുളങ്ങര വാസുദേവന്‍ നമ്പൂതിരി, ലേഖ ദിനേശിന് ആദ്യ പച്ചക്കറി കിറ്റ് നല്‍കി. ജില്ലാ സെക്രട്ടറി സജീവന്‍, മുന്‍ ജില്ലാ പ്രസിഡന്റ് വേണുഗോപാല്‍ അറക്കിലാട്, സാബു, എന്‍.കെ. സോമന്‍ എന്നിവര്‍ പങ്കെടുത്തു.
കേരള പത്മശാലിയ സംഘം വടകര പുത്തന്‍തെരു ശാഖയുടെ ആഭിമുഖ്യത്തില്‍ 200 കുടുബാംഗങ്ങള്‍ക്കുള്ള പച്ചക്കറി കിറ്റ് വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. പുത്തന്‍ തെരു രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ഗിരീഷ് കുന്നോത്ത്, ശശി നല്ലൂര്, പി.ടി.കെ. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ചങ്ങാതിക്കൂട്ടം അത്തോളി ജിഎംയുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന പൊതുഅടുക്കളയിലേക്ക് 100 കിലോ ജൈവ പച്ചക്കറിയും ഒരു ചാക്ക് അരിയും നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂര്‍ രവീന്ദ്രന്‍, പ്രദീപന്‍, സാജിദ് കോറോത്ത്, ആര്‍.എം. ബിജു, ഷൗക്കത്ത് അത്തോളി, എസ്‌ഐ കെ.ടി. രഘു, സി.പി. ബിജീഷ് എന്നിവര്‍ പങ്കെടുത്തു.
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും സൗജന്യമായി മാസ്‌ക്ക് നല്‍കി. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഷാന്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ വത്സല കനകദാസ്, ബീന ബാബു, ഷിംന രാധാകൃഷ്ണന്‍, അബിജില്‍ ബാബു, അജയ് കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: