ന്യൂദല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 22 വിഘടനവാദി നേതാക്കളെ രാജ്യത്തിന് കൈമാറി മ്യാന്മര്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലിലാണ് കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം നടപ്പിലായത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തില്‍ മ്യാന്മറിന്റെ വിമാനമിറങ്ങിയത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്ളവരാണ് ഇവരില്‍ പലരും. ആസാം സര്‍ക്കാരിന് വിഘടവാദികളില് ചിലരെ കൈമാറിയ ശേഷം, മ്യാന്മര് സുരക്ഷാ ഏജന്‍സികളുടെ വിമാനം ആസാം ലക്ഷ്യമാക്കി തിരിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: