മിലാന്: യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ രണ്ട് മാസത്തെ ലോക്ഡൗണിനുശേഷം പോര്‍ച്ചുഗലില്‍ നിന്ന് തിങ്കളാഴ്ച രാത്രി ഇറ്റലിയില്‍ തിരിച്ചെത്തി. പ്രാദേശിക സമയം രാത്രി 10.20ന് റൊണാള്‍ഡോയും കുടുംബവും ടൂറിന് വിമാനത്താവളത്തിലെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്തു.
പോര്‍ച്ചുഗലിലെ മദീരയില്‍ നിന്ന് സ്വകാര്യ വിമാനത്തിലാണ് റൊണാള്‍ഡോ ടൂറിനില്‍ എത്തിയത്. ഇനി പതിനാലു ദിവസം ഇവിടെ ക്വാറൈന്റനില്‍ കഴിയും. കൊറോണ വ്യാപനത്തെ തുടര്‍ന്ന് സീരീ എ മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ് മാര്‍ച്ച് എട്ടിനാണ് യുവന്റസ് അവസാന മത്സരം കളിച്ചത്. അലയന്‍സ് സ്റ്റേഡിയത്തില്‍ കാണികളെ ഒഴിവാക്കി നടത്തിയ മത്സരത്തില്‍ റൊണോയും കളിച്ചിരുന്നു. മത്സരത്തില്‍ യുവന്റസ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മിലാനെ തോല്‍പ്പിച്ചു.
ഈ മത്സരത്തിനുശേഷം റൊണാള്‍ഡോ സ്വന്തം നാട്ടിലേക്ക് മടങ്ങി. അമ്മയ്ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് മദീരയിലേക്ക് പോയത്. സീരീ എ ക്ലബ്ബിലെ കളിക്കാര്‍ക്ക് പരിശീലനം പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് യുവന്റസ് റൊണാള്‍ഡോ അടക്കമുള്ള പത്ത് വിദേശ താരങ്ങളെ മടക്കി വിളിച്ചത്. സീരി എ പോയിന്റ് നിലയില്‍ യുവന്റസാണ് മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: