മാഡ്രിഡ്: കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സ്പാനിഷ് ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. ജൂണ്‍ ആദ്യവാരം മത്സരങ്ങള്‍ തുടങ്ങാനാണ് ആലോചിക്കുന്നത്. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്തുക. ലോക് ഡൗണില്‍ സ്പാനിഷ് സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയതോടെയാണ് ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.
കളിക്കാര്‍ക്ക് പരിശീലനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ ആഴ്ചയില്‍ തന്നെ താരങ്ങള്‍ പരിശീലനം ആരംഭിക്കും. പരിശീലനത്തിനുള്ള ഗ്രൗണ്ടുകള്‍ രണ്ട് ദിവസത്തിനകം അണുവിമുക്തമാക്കും. കളിക്കളത്തിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ് കളിക്കാര്‍ കൊറോണ പരിശോധനയ്ക്ക് വിധേയരാകണം.
ആദ്യ ഘട്ടത്തില്‍ കളിക്കാര്‍ ഒറ്റയ്ക്കൊറ്റയ്ക്കാണ് പരിശീലനം നടത്തുക. പരിശീലകരുമായും കളിക്കാര്‍ക്ക് ബന്ധപ്പെടാനാകില്ല. ആദ്യ ഘട്ടത്തിനുശേഷം ചെറിയ ഗ്രൂപ്പുകളായി കളിക്കാര്‍ പരിശീലനം നടത്തും. ഓരോ ഗ്രൂപ്പിലും ആറു പേര് വീതമുണ്ടാകും. അവസാന ഘട്ടത്തില്‍ ടീമുകള്‍ക്ക്് പതിനാല് കളിക്കാരുമായി പരിശീലനം നടത്താം.
ഫുട്ബോളിന്റെ തിരിച്ചുവരവ് സ്പെയിനില്‍ കാര്യങ്ങള്‍ സാധാരണ രീതിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന്് സ്പാനിഷ് ലീഗ് പ്രസിഡന്റ് ജാവിയര്‍ ടെബാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: