കൂത്താട്ടുകുളം: ഹൈസ്കൂള്‍ റോഡിലെ ഹോള്‍സെയില്‍ മുട്ടക്കടയിലെത്തിയ തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംഭവത്തെ ത്തുടര്‍ന്ന് മുട്ടക്കട അണുനശീകരണം നടത്തി അടച്ചുപൂട്ടി. സെന്‍ട്രല്‍ കവലയില്‍ നിന്ന് കോഴിപ്പിള്ളിക്ക് പോകുന്ന ഹൈസ്കൂള്‍ റോഡ് പൂര്‍ണമായും അടച്ചു. വ്യാപാരികളേയും സാധനം വാങ്ങാന്‍ എത്തിയവരേയും ഒഴിപ്പിച്ചു. കടയ്ക്ക് സമീപത്തെ മുപ്പതോളം കടകള്‍ അടപ്പിച്ചു.
തിങ്കളാഴ്ചയാണ് തമിഴ്നാട്ടിലെ നാമക്കലില്‍ നിന്ന് കൂത്താട്ടുകുളം മാര്‍ക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തില്‍ ലോഡുമായി എത്തിയത്. തുടര്‍ന്ന് കോട്ടയം ജില്ലയിലും ലോഡ് ഇറക്കിയ ശേഷം മെയ് 4ന് തിരികെ പോയി.ലോഡുമായി പുറപ്പെടും മുമ്പ് ഇയാള്‍ പനിയെ ത്തുടര്‍ന്ന് തമിഴ്നാട്ടിലെ ആശുപത്രിയില്‍ എത്തിയിരുന്നു. ഇവിടെ ശ്രവ പരിശോധന നടത്തി.
ഇന്നലെ രാവിലെ വന്ന പരിശോധനാ ഫലത്തില്‍ ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ കേരള സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്ന് ഇയാളുടെ റൂട്ട് മാപ്പില്‍ വന്ന സ്ഥലങ്ങളിലേക്ക് ഡിഎംഒ മുന്നറിയിപ്പ് നല്‍കുകയായിരുന്നുവെന്ന് നഗരസഭ ചെയര്മാന് റോയി എബ്രാഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: