Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നഗരം ഇരുട്ടില്‍ തന്നെ; തെരുവു വിളക്കുകള്‍ തെളിയാന്‍ ഇനിയും വൈകും

നഗരം ഇരുട്ടില്‍ തന്നെ; തെരുവു വിളക്കുകള്‍ തെളിയാന്‍ വൈകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 11:38 pm IST
in Kozhikode

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ തെരുവുവിളക്കുകള്‍ തെളിയാന്‍ ഇനിയും കാത്തിരിക്കണം. കോര്‍പ്പറേഷനിലെ തെരുവുവിളക്കുകള്‍ എല്‍ഇഡി ആക്കാനും പത്ത് വര്‍ഷം പരിപാലനം നടത്താനും കോര്‍പ്പറേഷന്‍ കര്‍ണ്ണാടക സ്റ്റേറ്റ് ഇലക്‌ട്രോണിക് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനുമായി കരാര്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും പദ്ധതി എങ്ങുമെത്തിയിട്ടില്ല. ഫെബ്രുവരിക്കകം വിളക്കുകള്‍ പൂര്‍ണ്ണമായി എല്‍ഇഡി ആക്കുമെന്നായിരുന്നു കിയോണിക്‌സുമായുള്ള കരാര്‍. എന്നാല്‍ പദ്ധതി പകുതി ഘട്ടം പോലുമെത്തിയിട്ടില്ല. മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നായിരുന്നു മേയറുടെ  അവസാന ഉറപ്പ്. പണിവൈകിയതുകൂടാതെ കോവിഡ് കൂടി വന്നതോടെ പദ്ധതി അനിശ്ചിതമായി നീളും. ചൈനയില്‍ നിന്നാണ് എല്‍ഇഡി ബള്‍ബുകള്‍ എത്തിക്കുന്നത്.  

ഇവയുടെ ഘടകങ്ങള്‍ പൂനെയില്‍ സംയോജിപ്പിച്ചാണ് എത്തിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ചൈനയില്‍ ഫാക്ടറി അടച്ചു പൂട്ടിയതോടെയാണ് പദ്ധതി പൂര്‍ണ്ണമായി അനിശ്ചിതത്വത്തില്‍ ആയത്. 57 കോടിരൂപയുടെതാണ് പദ്ധതി. 36000 ത്തോളം തെരുവു വിളിക്കുളാണ് എല്‍ഇഡി ആക്കാന്‍ ഉദ്ദേശിച്ചിരുന്നത്. തെരുവ് വിളക്ക് കേടായാല്‍ 48 മണിക്കൂറിനുള്ളില്‍ അത് അറ്റകുറ്റപ്പണി നടത്താനുള്ള ചുമതലയും കിയോണിക്‌സിനായിരുന്നു. കരാര്‍ ഒപ്പിട്ട് ആറു മാസത്തിനുള്ളില്‍ തെരുവുവിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡി ആക്കുമെന്നായിരുന്നു കരാര്‍. നഗരത്തിലെമ്പാടും തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ പരാതി ഉന്നയിക്കുമ്പോള്‍ കിയോണിക്‌സുമായുള്ള കരാര്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മേയര്‍ കൗണ്‍സിലര്‍മാരെ ഇരുത്തിയിരുന്നത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല.  

8000 ട്യൂബ് ലൈറ്റുകള്‍ വാങ്ങാന്‍ നീക്കം

കെഎസ്ഇബിക്ക് നല്‍കാനുള്ളത് 50 ലക്ഷം

കോഴിക്കോട്: കോഴിക്കോട് തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡി ആക്കുവാനുള്ള കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേടായ തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനം.  

ഇന്നലെ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി കോര്‍പ്പറേഷനില്‍ നടന്ന യോഗത്തിലാണ് തീരുമാനം. നാളെ നടക്കുന്ന കെഎസ്ഇബി ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കും. കുടിശ്ശികയിനത്തില്‍ കെഎസ്ഇബിക്ക് 50 ലക്ഷം നല്‍കാനുണ്ട്.  

കേടായ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണിക്കായി  അടിയന്തരമായി എണ്ണായിരം ട്യൂബ് ലൈറ്റുകള്‍, അനുബന്ധ സാമഗ്രികള്‍   വാങ്ങാനാണ് നീക്കം. എന്നാല്‍ ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ മാത്രം ഒന്നരമാസമെങ്കിലും എടുക്കുമെന്ന കാരണത്താല്‍ ടെണ്ടര്‍ ഒഴിവാക്കി നേരിട്ട് വാങ്ങിക്കാനാണ് നീക്കം. പര്‍ച്ചേഴ്‌സ് കമ്മിറ്റിയുടെ അംഗീകാരം, കൗണ്‍സിലിന്റെ അംഗീകാരം, ടെണ്ടര്‍ നടപടികള്‍ എന്നിവ പൂര്‍ത്തിയാകാനുള്ള കാലതാമസം ഒഴിവാക്കാനാണ് നേരിട്ട് വാങ്ങിക്കുന്നത് എന്നതാണ് വിശദീകരണം.  കാലവര്‍ഷം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നഗരത്തിലെ ഭൂരിഭാഗം തെരുവുവിളക്കുകളും കണ്ണടച്ചിരിക്കുകയാണ്.

കെഎസ്ഇബിയുടെ കുടിശ്ശിക ഉടന്‍ ലഭിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ പി. വി. ലളിതപ്രഭ പറഞ്ഞു. ട്രഷറിയില്‍ നിന്ന് ബില്‍ പാസാകാന്‍ മന്ത്രിതലത്തില്‍ ഇടപെട്ടിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം ഉണ്ടാവും. ഇതിനായി നേരത്തെ തന്നെ മേയര്‍ ബന്ധപ്പെട്ടിട്ടുണ്ട്. മെയ് 7 ന് കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  50 ലക്ഷം രൂപ കുടിശ്ശിക വകയില്‍  കിട്ടാനുള്ളതാണ് അറ്റകുറ്റപ്പണി തുടരാന്‍ കെഎസ്ഇബിക്ക് തടസ്സം.  ട്രഷറി നിരോധനം മറികടക്കാന്‍ കഴിയുമോ എന്നുള്ളത് അടുത്ത ദിവസങ്ങളിലറിയാം. 5 ലക്ഷം രൂപ വരെയുള്ള ബില്ലുകളാണ് നിലവില്‍ ട്രഷറിയില്‍ നിന്ന് മാറാന്‍ കഴിയുന്നത്.  

Tags: kozhikodeകെഎസ്ഇബിcovidലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

News

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

Kerala

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.