കോഴിക്കോട്: മെയ് 17 വരെ ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചു.
ഓറഞ്ചു സോണില്‍ അനുവര്‍ത്തിക്കേണ്ട എല്ലാ നിയന്ത്രണങ്ങളും ജില്ലയ്ക്ക് ബാധകമാണ്. ജില്ലയില്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച കോടഞ്ചേരി, അഴിയൂര്‍ പഞ്ചായത്തുകളിലും വടകര മുന്‍സിപ്പാലിറ്റി, കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 42 മുതല്‍ 45 വരെയും വാര്‍ഡ് 54 മുതല്‍ 56 വരെയുമുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.
മിഠായിത്തെരുവ്, പാളയം, വലിയങ്ങാടി തുടങ്ങിയ മാര്‍ക്കറ്റ് സെന്ററുകളില്‍ അവശ്യവസ്തുക്കളുടെ വ്യാപാരകേന്ദ്രങ്ങളല്ലാതെ മറ്റു കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.
ജില്ലയില്‍ പൊതുഗതാഗത സംവിധാനങ്ങളും മദ്യഷോപ്പുകളും നിരോധിച്ചു. ജില്ലയ്ക്കകത്ത് നാലുചക്ര സ്വകാര്യ, ടാക്സി വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം പരമാവധി മൂന്ന് പേര് മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു. ഇത്തരം യാത്രകള്‍ അടിയന്തര സാഹചര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ഓട്ടോ ടാക്സി സ്റ്റാന്‍ഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ല.
രാത്രി 7 മുതല്‍ രാവിലെ 7 വരെയുള്ള സമയത്ത് അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെയുള്ള സ്വകാര്യ യാത്രകള്‍ കര്‍ശനമായി നിരോധിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ജില്ലാ കളക്ടര്‍ നല്കുന്ന പാസ്സിന്റെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കും. ജില്ലയ്ക്കകത്ത് യാത്ര ചെയ്യാന്‍ സത്യവാങ്ങ്മൂലം ആവശ്യമാണ്. അന്തര്‍ജില്ലാ യാത്രകള്‍ക്ക് ഓണ്‍ലൈന്‍ പാസുകള്‍ നിര്‍ബന്ധമാണ്.
എല്ലാസര്‍ക്കാര്‍ ഓഫീസുകളും അക്ഷയസെന്ററുകളും തുറന്നുപ്രവര്‍ത്തിക്കണം. ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രൂപ്പ് എ, ബി ജീവനക്കാരില്‍ പരമാവധി 50% ജീവനക്കാര്‍ ഹാജരാകണം. ഗ്രൂപ്പ് സി, ഡി വിഭാഗം ജീവനക്കാരില്‍ പരമാവധി 33% ജീവനക്കാര്‍ ഹാജരാകണം. ശേഷിക്കുന്ന ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി നയം സ്വീകരിക്കാം. അടിയന്തര ജോലികളോ കോവിഡ് -19 പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോ ഉണ്ടെങ്കില്‍ മാത്രം ഗ്രൂപ്പ് ഡി ജീവനക്കാരെ ഓഫീസ് ഡ്യൂട്ടിക്ക് നിയോഗിക്കാം. അതത് ഓഫീസ് തലവന്മാര് ജീവനക്കാരുടെ ഡ്യൂട്ടി ചാര്‍ട്ട് തയ്യാറാക്കണം.
10 വയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യാന്‍ പാടുള്ളതല്ല.
ജനങ്ങള്‍ മാസ്ക്കുകള്‍ ധരിച്ചു മാത്രമേ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ പാടുള്ളു.
ഹോട്ടലുകളുടെയും റെസ്റ്റോറണ്ടുകളുടെയും പ്രവര്‍ത്തനം പാര്‍സല്‍ സര്‍വ്വീസുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: