ന്യൂദല്‍ഹി: സ്ഥിരമായി രക്തം ദാനം ചെയ്യുന്ന താന്‍ ജീവിതത്തില്‍ ഇതുവരെ 100 തവണയെങ്കിലും രക്തം ദാനം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്. 65 വയസുവരെയുള്ളവരില്‍ ആരോഗ്യമുള്ള ആര്‍ക്കും മൂന്നു മാസത്തിലൊരിക്കലെന്ന കണക്കില്‍ വര്‍ഷത്തില്‍ നാലു തവണ വരെ രക്തദാനം ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി സംഘടിപ്പിച്ച രക്തദാന ക്യാംപില്‍ ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തികള്‍ അവരുടെ ജന്മദിനമോ വിവാഹ വാര്‍ഷികമോ ആഘോഷിക്കുമ്പോള്‍ മറ്റുള്ളവരുടെ ജീവിതത്തെ കരുതിയെങ്കിലും രക്തദാനം ചെയ്യുന്നത് ആ അവസരത്തെ മഹത്വപൂര്‍ണമാക്കും.
ആവശ്യക്കാര്‍ക്ക് രക്തം വേണ്ട സമയത്ത് ദാനം ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്നും ഇതിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാനാകും . രക്തദാനത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സന്നദ്ധ സംഘടനകളും സര്‍ക്കാരിതര സംഘടനകളും സാധാരണക്കാരും രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ടു വരണം. ഇതിലൂടെ രാജ്യത്തിന് ആവശ്യമുള്ള സന്ദര്‍ഭത്തിലെല്ലാം പര്യാപ്തമായ രക്തശേഖരം കരുതാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ സ്ഥിരമായി രക്തദാനത്തിന് തയാറുള്ളവരുടെ സൗകര്യാര്‍ത്ഥം മൊബൈല്‍ രക്തശേഖരണ യൂണിറ്റുകള്‍ സജ്ജമാക്കണം.
സ്വമേധയാ നടത്തുന്ന രക്തദാനത്തെ പ്രോല്‍സാഹിപ്പിക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: