തിരുവനന്തപുരം: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ രാജ്യവിരുദ്ധ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായകന്‍ മേജര്‍ രവി. ഇന്ത്യക്കെതിരായ വാര്‍ത്തയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്ത ചാനലിന്റെ റിപ്പോര്‍ട്ടറെ പേര് എടുത്ത് പറഞ്ഞാണ് മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.
കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു സൈനികരെ ഭീകരര്‍ക്ക് വധിക്കാനായെന്നാണ് ഡല്‍ഹിയില്‍ നിന്ന് പി.ആര്‍ സുനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെതിരെയാണ് മേജര്‍ രവി രംഗത്തെത്തിയത്. ഇത് സുനിലിന്റെ മനസില്‍ നിന്ന് വന്നതാണ്. രാജ്യസ്‌നേഹം ഇല്ലാത്തവന്റെ മനസില്‍ നിന്നുതന്നെയാണ് ഈ വാക്കുകള്‍ വന്നത്. ഈ രാജ്യത്ത് നിന്നു കൊണ്ട് തന്നെ ഇവിടുത്തെ ആളുകളുടെ പൈസ തിന്നുകൊണ്ടാണ് ഇവനൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്നുങ്കില്‍ സുനിലിന് തലയ്‌ക്ക് സുഖമില്ല. അല്ലെങ്കില്‍ തെറ്റിയതാണെങ്കില്‍ മാപ്പ് പറയണം. അത് ഇല്ലാത്തടത്തോളം കാലം തന്നെ പോലുള്ള പട്ടാളക്കാര്‍ പ്രതികരിക്കുമെന്ന് മേജര്‍ രവി പറയുന്നു.
ഞാന്‍ ഇപ്പോഴും കശ്മീരില്‍ പോയി ഒരു പൈസ പോലും ശമ്പളം വാങ്ങിക്കാതെ ജോലി ചെയ്യാന്‍ തയാറാണ്. അവിടെ വെച്ച് മരണം വരിച്ചാല്‍ പോലും സര്‍ക്കാരില്‍ നിന്ന് ഒരു പൈസ പോലും എന്റെ കുടുംബം ചോദിക്കില്ല. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ എംഎല്‍എയോ മന്ത്രിയോ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനും ചങ്കൂറ്റമുണ്ടോയെന്നും മേജര്‍ രവി വെല്ലുവിളിച്ചു. സുനിലിന്റെ വാക്കില്‍ കൂടി അയാളുടെ രാജ്യവിദ്വേഷമാണ് പുറത്തുവന്നത്. ഇത് ക്ഷമിക്കാനാവില്ല. ഇതു പോലുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നതിന് മുമ്പ് എല്ലാവരും ആലോചിക്കണം. എന്നെ പോലുള്ള നിരവധി പട്ടാളക്കാര്‍ രാജ്യസേവനത്തിനായി ഇപ്പോഴും പുറത്തുണ്ട്. ഈ രാജ്യത്തിന് വേണ്ടി മരിക്കാനും. അല്ലാതെ ഇമ്മാതിരി ഊച്ചാളി റിപ്പോര്‍ട്ട് ചെയ്യരുതെന്നും മേജര്‍ രവി പറഞ്ഞു.
വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലായിരുന്നു ഇന്നലെ ഏറ്റുമുട്ടല്‍ നടന്നത്. ശനിയാഴ്ച വൈകിട്ടോടെ ഹന്ദ്വാരയിലെ ഗ്രാമത്തില്‍ ഭീകരര്‍ ഒല്‍ച്ച് താമസിക്കുന്നതായി സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളെ ഒഴുപ്പിച്ച ശേഷം സൈന്യം നടത്തിയ നീക്കത്തിലാണ് രണ്ട് ഭീകരരെ വധിച്ചത്. വീരമൃത്യു വരിച്ച 21 രാഷ്‌ട്രീയ റൈഫിള്‍സ് കമാന്‍ഡിങ് ഓഫിസറായ കേണല്‍ അശുതോഷ് ശര്‍മ നിരവധി ഭീകരവിരുദ്ധ ഓപറേഷനുകളുടെ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥനായിരുന്നു.
സിഎഎക്കെതിരെ ദല്‍ഹിയില്‍ മുസ്ലീം തീവ്രവാദികള്‍ നടത്തിയ കലാപത്തിന് അനുകൂലമായി വാര്‍ത്ത നല്‍കിയ വ്യക്തിയാണ് പിആര്‍ സുനില്‍. ഹിന്ദുക്കള്‍ മുസ്ലീം പള്ളി പൊളിച്ചുവെന്ന് സുനില്‍ വ്യാജവാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ ദല്‍ഹി കലാപ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് ന്യൂസിന് സംപ്രേഷണ വിലക്ക് നേരിട്ടിരുന്നു. തുടര്‍ന്ന് വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കിയതില്‍ ഏഷ്യാനെറ്റ് ന്യൂസ് ഉന്നത വൃത്തങ്ങള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മുമ്പാകെ നിരുപാധികം മാപ്പപേക്ഷ നടത്തിയാണ് വിലക്കില്‍ നിന്നും തലയൂരിയതെന്ന് വിവരാവകാശ രേഖകള്‍ പുറത്തുവന്നിരുന്നു. .
കലാപ പ്രദേശങ്ങളിലെ പള്ളികള്‍ തകര്‍ത്തെന്നും, പോലീസ് നോക്കുകുത്തിയാണെന്നും വര്‍ഗ്ഗീയത വളര്‍ത്തുന്ന വിധത്തിലാണ് ഏഷ്യാനെറ്റും മീഡിയ വണ്ണും വാര്‍ത്ത പ്രചരിപ്പിച്ചത്. ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയും, കലാപമേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ സ്വീകരിച്ചില്ല. സാമൂഹ്യ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഏകപക്ഷീയമായ വാര്‍ത്ത വിതരണരീതി അവലംബിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇരു ചാനലകള്‍ക്കും 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: