തൃശൂര്‍: വടക്കേക്കാട് പെരിയമ്പലം അണ്ടത്തോട് കൃഷ്ണാനന്ദാശ്രമത്തില് നാമജപം ചൊല്ലുന്നതിനെതിരെ ഭീഷണി. ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് ആശ്രമത്തിലെത്തി നാമജപം നിര്‍ത്തണമെന്നാവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
ആശ്രമത്തില്‍ എല്ലാ ദിവസവും വൈകിട്ട്നാമജപമുണ്ട്. മുസ്ലിം ഭൂരിപക്ഷ സ്ഥലമാണിതെന്നും മൈക്കില്ലാതെ നാമം ചൊല്ലിയാല്‍ മതിയെന്നും പറഞ്ഞായിരുന്നു യുവാക്കളുടെ ഭീഷണി. തികച്ചും മതസൗഹാര്‍ദ്ദപരമായ പ്രദേശമാണ് ആശ്രമത്തിനു ചുറ്റുമുള്ള ഗ്രാമമെന്നും ഇത്തരം വര്‍ഗീയ ഭീഷണികള്‍ നടത്തി ഹിന്ദുക്കളെ പ്രകോപിപ്പിച്ച് സൗഹൃദം നഷ്ടപ്പെടുത്താനുള്ള ശ്രമം വേദനാജനകമാണെന്നും ആശ്രമാധികൃതര്‍ ചൂണ്ടിക്കാട്ടി. ആശ്രമ പരിസരവാസികളെന്ന് പരിചയപ്പെടുത്തിയ ഇവര്‍ പേര് പറയാതെയാണ് ഭീഷണി മുഴക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ട് കൃഷ്ണാനന്ദ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി സാധുകൃഷ്ണാനന്ദ വടക്കേക്കാട് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: