തിരുവനന്തപുരം: യുഎഇയിലും അബുദാബിയിലുമായി കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 45 ആയെന്നാണ് റിപ്പോര്‍ട്ട്. തിരൂര്‍ താനൂര്‍ സ്വദേശി കമാലുദീന് കുളത്തുവട്ടില്‍, ആലപ്പുഴ പള്ളിപ്പാട് സ്വദേശി പനയാറ ജേക്കബ് എന്നിവരാണ് മരിച്ചത്.
ദുബായിലെ അല്‍ ബറാഹ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് കമാലുദ്ദീന് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: സലീന, മക്കള്‍: സല്‍വ മുഹ്സിന(ഒമാന്‍), സൈനുദ്ധീന്‍, സൈനുല്‍ ആബിദീന്‍, ഫാത്തിമ സഹ്റ. ആലപ്പുഴയില്‍ പള്ളിപ്പാട് പുല്ലംമ്ബട ഭാഗം സ്വദേശിയാണ് ജേക്കബ്.
4.13 ലക്ഷം പേരാണ് ഇതുവരെ വിദേശത്ത് നിന്ന് തിരികെ വരാനായി നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എത്രപേര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാനുളള കെട്ടിടങ്ങള്‍ നിലവില്‍ സജ്ജമാണ് എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് ഇതേവരെ കഴിഞ്ഞിട്ടില്ല.
പ്രവാസികളെ നാട്ടിലെത്തിക്കാനുളള ഒരുക്കങ്ങളെല്ലാം ആയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും നിരീക്ഷണ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കൃത്യത ഇല്ല. ഈ വിഷയത്തില്‍ ഹൈക്കോടതി മൂന്നുവട്ടം നിലപാട് അറിയിക്കാന്‍ പറഞ്ഞിട്ടും സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: