കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ നവജാതശിശു മരിക്കാനിടയായ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് യുവമോര്‍ച്ച. മുയിപ്പോത്ത് വായാട്ട് രഞ്ജിത്ത് – മേഘ ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ കുഞ്ഞാണ് കഴിഞ്ഞദിവസം മരിച്ചത്.
നവജാത ശിശുവിന്റെ മരണത്തില്‍ കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായത്. ഇത് സംബന്ധിച്ച് കേന്ദ്ര വനിതാ ശിശു സാമൂഹ്യക്ഷേമ വകുപ്പിന് പരാതി നല്‍കുമെന്ന് രഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ച യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന് പറഞ്ഞു. പരാതി നല്‍കിയിട്ടും മെഡിക്കല്‍ കോളേജ് പോലീസും അധികൃതരും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ടി. റെനീഷ് അറിയിച്ചു.
ബിജെപി മണ്ഡലം പ്രസിഡണ്ട് വി.സി. ബിനീഷ്, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ. അനൂപ്, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ,് ഹരിപ്രസാദ് രാജ, ടി.പി. രാജേഷ്, വിഷ്ണുപ്രസാദ്, ഇ. പവിത്രന്, നിഖില്‍ മോഹന്‍, രജീഷ് കണ്ടോത്ത്, എം. പ്രകാശന്, ടി.എം. ഹരിദാസ്, പി.എം. സജീവന്, ഡി.കെ. മനു, പി. രാഹുല്‍, ഇ.പി. ശ്രീരാജ് തുടങ്ങിയവരും ഇരുവര്‍ക്കുമൊപ്പം വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: