കാസര്‍കോട്: കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനോടൊപ്പം ദന്ത സംരക്ഷണവും ഉറപ്പു വരുത്തുകയാണ് ജില്ലാ ആരോഗ്യവകുപ്പ്. ലോക്ക് ഡൗണ്‍ മൂലം വീടുകളില്‍ കഴിയുമ്പോള്‍ ഉണ്ടാകുന്ന പല്ലുവേദനയും മറ്റു അനുബന്ധ പ്രശ്നങ്ങള്‍ക്കു പരിഹാരം, അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കല്‍ തുടങ്ങിയവയ്ക്കായി ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ദന്തഡോക്ടര്‍മാര്‍ ടെലി മെഡിസിന് സൗകര്യം ലഭ്യമാക്കുന്നു.
രോഗികള്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ രോഗവിവരം കൈമാറുകയുംബന്ധപ്പെട്ട ഡോക്ടര്‍മാര്‍ വിദഗ്ധമായി പരിശോധിച്ച് ആവശ്യമായ മരുന്നുകളും ചികിത്സയും ഫോണ്‍ മുഖേന നിര്‍ദേശിക്കുന്നു.
നിര്‍ദിഷ്ട മരുന്നുകള്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ്ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന് സ്വാതി വാമന്‍ എന്നിവരുടെ നേതൃത്വത്തിലാണ്പരിപാടി നടപ്പിലാക്കുന്നത്.
കാസര്‍കോട് ഡോ. ഹസ്ന കെ.കെ 9895793507,മഞ്ചേശ്വരം ഡോ.പ്രവീണ്‍ 9995 158774, ഉദുമ ഡോ.ഷാഹിന്‍ ഹാസന് 9746338222, കാഞ്ഞങ്ങാട് ഡോ.സിദ്ധാര്‍ത്ഥ് രവീന്ദ്രന് 8075332475, ഡോ.രജീഷ് രവി 9495474963, തൃക്കരിപ്പൂര്‍ ഡോ.സ്മിതവിജയ്94009 62742, ഡോ രചന9526719950.
പ്രതികരിക്കാൻ ഇവിടെ എഴുതുക: