ബെംഗളുരു: പ്രവീണിനെ അക്രമിച്ച ജിഹാദികളെ കുവൈറ്റില്‍ നിന്നും നാടുകടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് ശോഭാ കരന്തലജെ എംപിയുടെ കത്ത്. പ്രവീണിനെതിരെ നടന്നത് അതിരുകടന്നതും അംഗീകരിക്കാനാകാത്തതുമായ പ്രവൃത്തിയാണ്, അതിനാല്‍ മതമൗലികവാദികളായ അക്രമികളുടെ രാജ്യവിരുദ്ധ പ്രവൃത്തിക്ക് ശിക്ഷ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കരന്തലജെ അമിത് ഷായോട് ആവശ്യപ്പെട്ടു.
കുവൈത്തില്‍ ഡ്രൈവറായി ജോലിചെയ്യുന്ന കേരളത്തില്‍ നിന്നുള്ള പ്രവീണ്‍ കേരളത്തില്‍ നിന്നുള്ളതന്നെ മറ്റൊരാളാല്‍ അക്രമിക്കപ്പെടുകയുമുണ്ടായി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗള്‍ഫ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അദേഹത്തെ പ്രശംസിച്ചുകൊണ്ടുള്ള വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് ആക്രമിക്കപ്പെട്ടതിന്റെ കാരണം. കരന്തലജെ കത്തില്‍ വ്യക്തമാക്കി.
പ്രവീണിനെ മര്‍ദിക്കുകമാത്രമല്ല ചെയ്തത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ പിന്തുണച്ചതിന് നിര്‍ബന്ധിച്ച് മാപ്പുപറയിക്കുകയും ചെയ്തു. മാത്രമല്ല മോദിയെ പ്രശംസിക്കുന്നത് മുഴുവന്‍ മുസ്ലീം സമുദായത്തിനെ അപമാനിക്കുന്നതിന് സമമാണെന്ന് നിര്‍ബന്ധിപ്പിച്ച് പറയിപ്പിച്ച് ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. അതിനാല്‍ അക്രമിച്ചയാളെ ഇന്ത്യയില്‍ എത്തിച്ച് വിചാരണ ചെയ്യാനായി കൈമാറാന്‍ കുവൈത്ത് അധികൃതരോട് ആവശ്യപ്പെടണമെന്നും കരന്തലജെ കത്തില്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാന്‍ സന്ദര്‍ശിച്ച വീഡിയോ ഷെയര്‍ ചെയതത് ചോദ്യം ചെയ്താണ് പത്തോളംപേര്‍ അടങ്ങുന്ന സംഘം താമസിച്ചിരുന്ന സ്ഥലത്തില്‍ അതിക്രമിച്ചുകയറി പ്രവീണിനെ മര്‍ദ്ദിച്ചത്. അക്രമികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ചര്‍ച്ചയാകുകയും ആഭ്യന്തര മന്ത്രാലയത്തില്‍ ഉള്‍പ്പെടെ പരാതി എത്തുകയും ചെയ്തതോടെ ആക്രമികള്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു.
വിഷയത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവീണ്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി.വി മുരളീധരന് കത്തെഴുതി. ആക്രമിച്ചവരുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു പ്രവീണിന്റെ കത്ത്. തുടര്‍ന്ന് മന്ത്രി പ്രവീണിനെ ഫോണില്‍ ബന്ധപ്പെടുകയും പിന്തുണ അറിയിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പ്രവീണിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: