അരൂര്‍: ജമന്തി ചെടിയാണെന്ന് വീട്ടുകാരെ കബളിപ്പിച്ച് വീട്ട് മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ സിപിഎം പ്രവര്ത്തകന് പോലീസ് പിടിയില്‍. അരൂര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡ് ഉടുമ്പ്ച്ചിറ വീട്ടില്‍ വിനീഷി (37)നെയാണ് പോലീസ് പിടികൂടിയത്. ഏറെ നാളായി വീടിനു മുന്നില്‍ പൂച്ചെടികളുടെ നടുവിലാണ് കഞ്ചാവ് നട്ടുവളര്‍ത്തിയത്. രണ്ട് അടി ഉയരമുള്ള കഞ്ചാവ് ചെടിയെക്കുറിച്ച് പ്രായമായ അമ്മ എന്തിനത്തില്പ്പെട്ട ചെടിയാണെന്ന് ചോദിച്ചെങ്കിലും ജമന്തി ചെടിയാണെന്ന് ഇയാള്‍ ധരിപ്പിക്കുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയിത്.
പോലീസ് പിടികൂടിയ ശേഷം ആണ് അത് കഞ്ചാവ് ചെടിയാണെന്ന് വിനീഷ് തന്നെ കുറ്റസമ്മതം നടത്തിയത്. ചെടി രണ്ടടിയിലേറെ ഉയരം വച്ചിരുന്നു.അരൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്നാണ് ചെടി ലഭിച്ചതെന്ന് പ്രതിയായ വിനീഷ് പോലീസിനോട് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള നാര്‍ക്കോട്ടിക് സ്ക്വാഡും അരൂര്‍ എസ്ഐ കെ.എന്‍. മനോജും സംഘവും ചേര്‍ന്ന് പിടികൂടിയത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: