ചെന്നൈ: തമിഴ്നാട് തലസ്ഥാനമായ ചെന്നൈയില്‍ പാലക്കാട് സ്വദേശിനിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. തേനാംപേട്ടില് താമസിക്കുന്ന മലയാളി ചായക്കട തൊഴിലാളിയുടെ മകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 19 വയസുള്ള പെണ്‍കുട്ടിയെ കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ പ്രായമേറിയ മുത്തശിയടക്കം വീട്ടിലുള്ള നാലുപേരെയും ക്വാറന്റീനിലാക്കിയിട്ടുണ്ട്.
രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ തെരുവ് നേരത്തെ കണ്ടെയ്ന്മെന്റ് സോണാക്കി അടച്ചുപൂട്ടിയിരുന്നു. അതിനിടെ ചെന്നൈയിലെ ഏറ്റവും വലിയ കൊവിഡ് പ്രഭവ കേന്ദ്രമായ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് രോഗം ബാധിച്ചവരുടെ എണ്ണം 119 ആയി.
ഏഷ്യയിലെ ഏറ്റവും വലിയ പഴം പച്ചക്കറി ചന്തയായ കോയമ്പേട് 243 ഏക്കറിലായി വ്യാപിച്ചുകിടക്കുകയാണ്. ഒരേ സമയം പതിനെയ്യായിരം പേര് എത്തുന്ന ചന്തയില്‍ നിന്ന് രോഗം പകര്‍ന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. ചെന്നൈ നിവാസികളായ അന്‍പതു ചുമട്ടുതൊഴിലാളികള്‍ക്കു പുറമെ അരിയല്ലൂര്‍ ഗുഡല്ലൂര്‍ , കാഞ്ചിപുരം വില്ലുപുരം പെരമ്പൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: