ആലപ്പുഴ : കായംകുളം സിഐയുമായി ചേര്‍ന്ന് ഡിവൈഎഫ്ഐ നേതാക്കളെ സിപിഎം എംഎല്‍എ യു. പ്രതിഭ അറസ്റ്റ് ചെയ്യാന്ശ്രമിക്കുന്നെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍ കൂട്ടരാജി. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 അംഗങ്ങളും രാജിവെച്ചൊഴിഞ്ഞു. ഇനി രണ്ട് പേര് മാത്രമാണ് അവശേഷിക്കുന്നത്.
അടുത്തിടെ ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദിന്റെ വീട്ടിലേക്ക് കായംകുളം സിഐ തോക്കുമായി എത്തി പരിശോധന നടത്തിയതില്‍ ഡിവൈഎഫ്ഐ നേതാക്കളില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ടായിരുന്നു. സിഐ എത്തി പരിശോധന നടത്തിയ ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് ഒരു വധശ്രമക്കേസില്‍ പ്രതിയാണെന്നും, അറസ്റ്റ് ചെയ്യാനാണ് എത്തിയതെന്നുമാണ് സിഐയുടെ വിശദീകരണം നല്‍കിയത്.
എന്നാല്‍ സിഐയെക്കൊണ്ട് എംഎല്‍എ ഇവരെ അറസ്റ്റ് ചെയ്യിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കള്‍ ആരോപിക്കുന്നത്. സിഐയെ പിന്തുണയ്ക്കുന്നത് എംഎല്‍എ ആണെന്നാണ് ഡിവൈഎഫ്ഐ നേതാക്കളുടെ പരാതി.
കമ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും എംഎല്‍എയും ഡിവൈഎഫ്ഐ നേതാക്കളും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. തുടര്‍ന്ന് എംഎല്‍എ ഡിവൈഎഫ്ഐ നേതക്കള്‍ക്കെതിരെ പരസ്യമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും, മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാര്‍ട്ടി ഇടപെടുകയും വിഷയത്തില്‍ എംഎല്‍എ പ്രതിഭ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും അടുത്ത സംഭവം ഉടലെടുത്തിരിക്കുന്നത്. അതേസമയം കൂട്ടരാജിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര് നാസര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: