Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അലി അക്ബര്‍ ശബരിമലയില്‍ കണ്ടത് ഇതൊക്കെയാണ്; അലിയുടെ സിനിമാ ജീവിത വിവരണം സൂപ്പര്‍ ഹിറ്റാകുന്നു

മലയാള സിനിമയില്‍ നിന്നനുഭവിച്ച നന്മയും തിന്മയും തുറന്നു പറയുന്ന ഓര്‍മകള്‍ ഓരോ ദിവസവും കൂടുതല്‍ വായനക്കാരെ നേടുന്നു.

Janmabhumi Online by Janmabhumi Online
May 3, 2020, 01:31 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: സംവിധായകന്‍ അലി അക്ബര്‍ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ച ശബരിമലയില്‍ പോയ അനുഭവ വിവരണം വായനക്കാരുടെ വന്‍ പ്രശംസ നേടുന്നു. സ്വന്തം സിനിമാ ജീവിതം അടിസ്ഥാനമാക്കി എഴുതുന്ന കുറിപ്പുകളുടെ 14-ാം ഭാഗത്തിലാണ് ശബരിമല യാത്രയുടെ വിവരണം.

മലയാള സിനിമയില്‍ നിന്നനുഭവിച്ച നന്മയും തിന്മയും തുറന്നു പറയുന്ന ഓര്‍മകള്‍ ഓരോ ദിവസവും കൂടുതല്‍ വായനക്കാരെ നേടുന്നു.

അനുഭവിച്ച ചതി, വഞ്ചന, വിജയം, അപ്രതീക്ഷിത നേട്ടം എന്നിവയില്‍ ആര്‍ക്കും അറിയാത്ത, ആരും പറയാത്ത അധ്യായങ്ങളുണ്ട്.

ജഗതി ശ്രീകുമാറിന് സിനിമാ വിലക്ക് ഏര്‍പ്പെടുത്തിയവര്‍ സ്ത്രീ പീഡന വിഷയത്തില്‍ കമല്‍ എന്ന കമാലുദ്ദീനോട് കാട്ടുന്ന വിവേചനം, പ്രമുഖ നടന്മാരും സംവിധായകരും കാട്ടിയ ചതികള്‍, സിനിമയിലെ ജാതിയും മതവും രാഷ്‌ട്രീയവും അലി അക്ബര്‍ തുറന്നു പറയുന്നു.

പതിനാലാം സീന്‍ ഇങ്ങനെ(സംവിധായകന്‍ അലി അക്ബറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്):

മൂത്തമകള്‍ പ്ലസ് റ്റു നല്ല മാര്‍ക്കോടെ പാസ്സായി… അവളുടെ കൂട്ടുകാരൊക്കെ എഞ്ചിനീയറിങ്ങിനും മെഡിസിനും ചേരാന്‍ പോകുന്നു.. ഇതിനു രണ്ടിനും ചേര്‍ക്കാന്‍ എന്റെ കയ്യില്‍ ഒരു വകുപ്പുമില്ല… മറ്റു വല്ല ഡിഗ്രിക്കും ചേര്‍ക്കാന്‍ നോക്കാമെന്ന് ഞാന്‍ പറഞ്ഞു… അന്ന് കുടുംബ സുഹൃത്തായിരുന്ന ഒരു  വ്യക്തി പറഞ്ഞു കണ്ണൂരിനടുത്ത് ഒരു എന്‍ജിനീയറിങ് കോളേജ് ഉണ്ട് അവിടെ നോക്കാം വലിയ പണം വേണ്ടി വരില്ല.. അവിടേയ്‌ക്ക് അവരുടെ കാറില്‍ പോയി മാനേജര്‍ ഒരച്ഛനായിരുന്നു മാര്‍ക്കെല്ലാം നോക്കിയിട്ട് അച്ചന്‍ പറഞ്ഞു.. മാര്‍ക്കൊക്കെ കൊള്ളാം പക്ഷെ പണം ഇല്ലാതെ കാര്യം നടക്കില്ല… പണത്തിനു പണം തന്നെ വേണം… തിരികെ വരുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു…  

അന്നുരാത്രി ഞാന്‍ ഉറങ്ങിയില്ല ബാച്ച്‌ലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്  ഡിഗ്രിക്ക്  എവിടെയെങ്കിലും കുറഞ്ഞ ചിലവില്‍ അഡ്മിഷന്‍ കിട്ടുമോ എന്ന് ഇന്റര്‍നെറ്റില്‍  തപ്പി.. ഒടുവില്‍ പൂനെയില്‍ ഒരു ചെറു സ്ഥാപനം കണ്ടെത്തി, BFA IN DIGITAL ART എന്നായിരുന്നു 4 വര്‍ഷ course.. ചെറിയ ഫീസേയുള്ളു…. നെറ്റില്‍ തന്നെ അപ്ലിക്കേഷന്‍ കൊടുത്തു.. ഞങ്ങള്‍ അവിടെ പോയി.. വലിയ ക്യാമ്പസ് ഒന്നുമല്ല പക്ഷെ ഡിഗ്രിക്ക് വിലയുണ്ട്.. അവള്‍ അവിടെ പഠിച്ചു… പഠിച്ചു കഴിഞ്ഞപ്പോള്‍ പൂനയില്‍ തന്നെ ചെറിയ ജോലിയുമായി.. പക്ഷെ ഞാനവളോട് പറഞ്ഞിരുന്നു NID യില്‍ പിജി ക്ക് ശ്രമിക്കണമെന്ന്.  

ആയിടയ്‌ക്ക് എന്റെ സുഹൃത്ത് ജോളി ചോദിച്ചു.. ശബരിമലയ്‌ക്ക് വരുന്നോ..  

വരുന്നു… മാലയിട്ടു.. 41 ദിവസത്തെ വൃതം.. മധുസ്വാമിയാണ് ഗുരു സ്വാമി… വീണ്ടും ജോളി പറഞ്ഞു ഒരു AKB നായര്‍ ഗീത പഠിപ്പിക്കുന്നുണ്ട് വരുന്നോ?  

ഏതായാലും വൃതം നോക്കുന്നു… ന്നാ പിന്നെ അതും നടക്കട്ടെ.. അങ്ങിനെ ഗീത പഠിക്കാന്‍ പോയി തുടങ്ങി… അതാണ് ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തിന്റെ തുടക്കം അത് വരെ ഞാനറിഞ്ഞ ഹൈന്ദവ സംസ്‌കാരം എന്റേതല്ല എന്നൊരു തോന്നലായിരുന്നു… പഠിച്ചു തുടങ്ങിയപ്പോഴാണ് ഗീത ഹിന്ദുവിന് വേണ്ടി മാത്രമുള്ളതല്ല അത് ലോകത്തിലെ സകല മനുഷ്യര്‍ക്കും മതങ്ങള്‍ക്കും വേണ്ടിയിട്ടുള്ളതാണ് എന്നറിഞ്ഞത് …എല്ലാവരെയും അംഗീകരിക്കുന്ന ഗ്രന്ഥം … ചിന്താ ധാര… മാനവികതയ്‌ക്കു വേണ്ടിയുള്ള സോഫ്റ്റ്വെയര്‍….. അതിനെയാണ്  കേവലം ഹൈന്ദവരുടെ മതഗ്രന്ഥം ആക്കി മാറ്റിയത്..  

എന്തുകൊണ്ടത് കുട്ടികള്‍ക്ക് പാഠഭാഗമായി നല്‍കുന്നില്ല…  

ഏതായാലും ശരി അതുവരെ ഞാന്‍ ധരിച്ചു വച്ചിരുന്ന ഈശ്വര സങ്കല്‍പ്പത്തെ കീഴ്‌മേല്‍ മരിക്കുന്നതായിരുന്നു ഗീതാപഠനം…  

41 ദിവസത്തെ വൃതം പൂര്‍ത്തിയാക്കി… ശബരിമലയ്‌ക്ക്… കൂടെ കുറേപ്പേരുണ്ട് ക്ഷേത്രങ്ങളിലൂടെസഞ്ചരിച്ചു എരുമേലിയിലെത്തി പേട്ട തുള്ളി കാനനവഴിക്ക് യാത്ര തുടര്‍ന്നു അഴുത മുങ്ങി കല്ലെടുത്ത് അഴുത കേറ്റം രാത്രി കയറി…  

കല്ലിടാന്‍ കുന്നെത്തിയപ്പോഴേക്കും എന്റെ എനര്‍ജി പകുതിയായി… കരിമല ജോളി ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചു കയറ്റി… ഈശ്വരാ കയറ്റം ഒന്നുമല്ല…. കരിമല ഇറക്കമാണ് കഠിനം പലയിടത്തും ഞാന്‍ ഇരുന്നു നിരങ്ങിയാണ് ഇറങ്ങിയത്…. വലിയാനവട്ടവും ചെറിയാനവട്ടവും കടന്നു   പമ്പ എത്തുമ്പോഴേക്കും കാലു മുഴുവന്‍ പൊട്ടി… പിന്നെയങ്ങോട്ട് കാലില്‍ തുണിയൊക്കെ ചുറ്റി കയറിതുടങ്ങി… പത്തടി നടക്കും രണ്ടുമിനിറ്റ് നില്‍ക്കും ഒടുവില്‍ 2 മണിക്ക് ശരം കുത്തി എത്തിയപ്പോള്‍ ക്യൂ തുടങ്ങി,  

നില്‍ക്കാനും വയ്യ ഇരിക്കാനും വയ്യ ആ അവസ്ഥ തുടര്‍ന്നു നടപ്പന്തലിലെത്തും മുന്‍പ് ഹരിവരാസനം കേട്ടു… പിന്നെ വരിയനങ്ങിയില്ല എന്റെ പിടുത്തം വിട്ടു… ഞാന്‍ അയ്യനോട് പിണങ്ങി… വയ്യ എനിക്ക് നിന്നേ കാണണ്ട… ഇരിക്കാതെ വയ്യ… ക്യൂവില്‍ നിന്നും പുറത്തു ചാടി… വേച്ചു വേച്.. ഒരിടത്തിരുന്നു കൂടെ വന്നവരെ ആരെയും കാണാനില്ല അല്പം കഴിഞ്ഞു നടപ്പന്തലിനു മുന്നിലുള്ള കാപ്പിക്കടയില്‍ നിന്നും ഒരു കാപ്പി വാങ്ങിക്കഴിച്ചു  

നടപ്പന്തലിലെ വളഞ്ഞു തിരിഞ്ഞു പോകുന്ന ക്യൂ നോക്കി നില്‍ക്കവേ അടുത്തുള്ള ഒരാള്‍ തട്ടി വിളിച്ച് സ്വാമിയേ വിളിക്കുന്നു എന്ന് പറഞ്ഞു  

ഞാന്‍ നോക്കുമ്പോള്‍ ആഴിക്കടുത്തു നിന്നും ഒരു പോലീസുകാരന്‍ എന്നേ വിളിക്കുന്നു… ഞാന്‍ അങ്ങോട്ട് നടന്നപ്പോള്‍ ഒരു പോലീസുകാരന്‍ തടഞ്ഞു അദ്ദേഹത്തോട് എന്നേ വിളിച്ച പോലീസുകാരനെ ഞാന്‍ ചൂണ്ടി കാട്ടി… അയാള്‍ കടത്തിവിടാന്‍ പറഞ്ഞു.. എന്നേ വിട്ടു ഞാന്‍ അയാളുടെ അടുത്തെത്തിയപ്പോള്‍ വരിയിലേക്ക് ചൂണ്ടി കാട്ടിപറഞ്ഞു നിങ്ങളുടെ കൂടെ വന്നയാള്‍ അവിടെ ഉണ്ട് ഇതും പറഞ്ഞു പോലീസുകാരന്‍ വശത്തേക്ക് മാറി… അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് തൊട്ടടുത്ത് ആഴി… അതിനപ്പുറത്ത് പതിനെട്ടാം പടി… ഞാനങ്ങു നടന്നു സഞ്ചിയില്‍ കരുതിയിരുന്ന തേങ്ങയുടച്ച് പതിനെട്ടു പടിയും തൊട്ട് മുകളിലേക്ക്… അയ്യപ്പന്റെ ഓരോ വികൃതിയെ.. പിണങ്ങിയ എന്നേ പടികേറ്റിയിരിക്കുന്നു. മുകളില്‍ കയറി തത്വമസി കണ്ടപ്പോള്‍ കരഞ്ഞു… കതകടച്ചുറങ്ങുന്ന അയ്യന്റെ മുന്നിലൂടെ.. മാളികപ്പുറത്തമ്മയുടെഅടുക്കലെത്തി വിശ്രമിക്കുന്നിടത്തിരുന്നു.. രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് കൂടെയുള്ളവര്‍ എത്തിയത്…  

തിരക്കിനിടയില്‍ വിരിവച്ചു വീണു… അടുത്ത ദിവസം സന്നിദാനത്തെത്തിയപ്പോള്‍ കഴിഞ്ഞ ദിവസം ക്യൂവില്‍ നിന്ന സകല മനുഷ്യരുമുണ്ട്.. ക്യൂവില്‍ നിന്നാല്‍ സംഗതി നടക്കില്ല ഞാന്‍ അല്‍പ്പം മാറി നില്‍ക്കുന്ന ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ അടുത്തെത്തി എന്റെ ഐഡന്റിറ്റി വെളുപ്പെടുത്തിയിട്ട് പറഞ്ഞു… ആരുടേയും സഹായം തേടരുത് എന്നാഗ്രഹിച്ചു.. പക്ഷെ എന്റെ കാലിന്ന് വയ്യ എന്നേ ഒന്നു ഭഗവാനെ കാണിക്കാവോ ഇല്ലെങ്കില്‍ ഞാന്‍ തിരികെ പോവുകയാ… അലിഅക്ബര്‍ തന്നെയാണോ.. അദ്ദേഹത്തിന് വിശ്വാസം ആയില്ല കാരണം എന്റെ കോലം ആ പരുവമായിരുന്നു.. ഞാന്‍ ഒരിക്കല്‍ കൂടെ പറഞ്ഞു.. അതേ സാക്ഷാല്‍ സംവിധായകന്‍ അലിഅക്ബര്‍ തന്നെ, ഉടന്‍ തന്നെ അദ്ദേഹം കീഴുദ്യോഗസ്ഥനെ വിളിച്ചു എന്നേ vip ഏരിയയില്‍ കൊടുപോയി തൊഴീക്കാന്‍ പറഞ്ഞു അങ്ങിനെ ഭഗവാന്റെ മുന്‍പിലെത്തി കണ്ണു നിറയെ.. മനസ്സു നിറയെ തൊഴുതു.. തിരികെ ഓഫിസറുടെ മുന്പിലെത്തിയപ്പോള്‍ അദ്ദേഹം ചോദിച്ചു ഇനി ആഗ്രഹം വല്ലതും ബാക്കിയുണ്ടോ.. ഞാന്‍ പറഞ്ഞു എന്റെ കൂടെ വന്നവര്‍ ദാ ക്യൂവില്‍ നില്‍ക്കുന്നു അവരെ കൂടെ തൊഴീക്കാമോ…  

അയ്യോ ഞാന്‍ ചോദിച്ചു കുടുങ്ങിയല്ലോ.. ഉം ശരി….അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു…  

കുറച്ചു സമയം ഇടവിട്ട് എല്ലാവര്‍ക്കും ദര്‍ശനം നല്‍കി… ഇതിനിടയില്‍ എന്റെ നമ്പര്‍ അദ്ദേഹം വാങ്ങിച്ചു…  

ഞങ്ങള്‍ തിരികെ ഇറങ്ങി പമ്പയിലെത്താന്‍ നേരം  വീണ്ടും അദ്ദേഹം വിളിച്ചിരുന്നു വേണമെങ്കില്‍ ഒന്നുകൂടെ തൊഴാമെന്നു പറഞ്ഞു… നന്ദി പറഞ്ഞു ഞങ്ങള്‍ താഴെ എത്തിയതറിയിച്ചു..  

കാലം ഓരോന്ന് നമ്മെ പഠിപ്പിക്കും.. മതം പറഞ്ഞു തല്ലു കൂടുന്നവര്‍ ശബരിമലയില്‍ പോകണം…  

അവിടെ അബ്ദുള്ളയെയും, ഔസേപ്പിനെയും കാണാം…  

ബ്രാഹ്മണര്‍ കെട്ടുന്ന അതേ രീതിയില്‍ ഇഹ്റാന്‍ കെട്ടി മക്കയിലും വലം വയ്‌ക്കുന്നു  നമസ്‌കരിക്കുന്നു…  

അത് തന്നെ ശബരിമലയിലും, ഹജ്ജിന് പിശാചിനെ കല്ലെറിയുന്നു..  

ശബരിമലയില്‍ കല്ലിടാം കുന്നില്‍ അതേപ്രക്രിയ ചെയ്യുന്നു…  

ഹൈന്ദവര്‍ ഏകനായ ദൈവത്തിനെ പ്രതീകാത്മകമായി കാണുന്നു..  

എല്ലായിടത്തും ഈശ്വരന്‍ ഒന്ന് തന്നെ പല പേരില്‍.. ഇത്രയും അറിഞ്ഞാല്‍ പിന്നെ വഴക്കും വക്കാണവും ഉണ്ടാകില്ല..  

എവിടെനിന്നു വന്നു എവിടേക്ക് പോകുന്നു അതജ്ഞാതമാണെന്ന് ഗീത പറയുന്നു… അവന് ആദിയും അന്ത്യവുമില്ലാത്തവനാണെന്നും ഗീത പറയുന്നു ഇതൊക്കെ ഖുര്‍ആനിലും കാണാം ബൈബിളിലും കാണാം ഓരോ ജീവനിലും ഈശ്വരന്റെ ആത്മാവാണെന്ന് ഗീത പറയുമ്പോള്‍ മനുഷ്യനെ കളിമണ്ണുകൊണ്ട് സൃഷ്ടിച്ച് അല്ലാഹുവിന്റെ റൂഹ് നല്‍കി എന്നു ഖുര്‍ആന്‍ പറയുന്നു.. അപ്പോള്‍ മനുഷ്യന്റെ റൂഹ് അല്ലാഹുവിന്റെ റൂഹ് തന്നെ ‘തത്വമസി’…  

എന്നിട്ടാണ് എന്നിലൂടെ മാത്രം… ഒരേയൊരു വഴി എന്നൊക്കെ പറയുന്നത്… ഒരിടത്തേക്ക് ഒരുപാട് വഴികളുണ്ട്… അതാണ് പരമ സത്യം…  

ഇതൊക്കെ മനസ്സിലാക്കാന്‍ തന്റേതു മാത്രം വായിച്ചാല്‍ പോരാ… കുതിരയ്‌ക്ക് കണ്ണിന് വശങ്ങളില്‍ മറ വച്ചതുപോലെയാണ് ചിലരുടെ വിശ്വാസം… മുന്നിലുള്ളത് മാത്രം കണ്ടാല്‍ എല്ലാമായി..  

ചാച്ചനും അമ്മച്ചിയും, ഉമ്മയും ഇത്തയും ഇക്കാമാരും…വിളക്കുകത്തിക്കുന്നവരും ഓംകാരം ചൊല്ലുന്നവരും  ചേര്‍ന്നതാണ് എന്റെ കുടുംബം…  

എന്നേ കുറിച്ചു ചിലര്‍ പറയാറുണ്ട് ഞാന്‍ മുസ്ലിം വിരോധിയാണെന്ന്…  

അതേ ഞാന്‍ മുസ്ലിം വിരോധിയാണ് ജിഹാദികളായ മുസ്ലിങ്ങള്‍ ആരെക്കെയോ അവരോട് എനിക്ക് വിരോധവും വെറുപ്പും തന്നെയാണ്…  

എല്ലാവരെയും അവരുടെ വിശ്വാസങ്ങളെയും മാനിക്കുന്ന മുസ്ലീങ്ങളോട് അത്യന്തം സ്‌നേഹവും ആദരവുമാണ്….  

കാലത്തിനനുസരിച്ച് ചിന്തിക്കാത്തവര്‍ മാറാത്തവര്‍… അവര്‍ക്ക് തന്നെയാണ്  നാശം… തന്റെ വിശ്വാസക്കുഴിയിലെ താവളയാവാതെ വിണ്ണിലേക്ക് പറക്കുന്ന പറവയാവണം… ഉയരങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ മനുഷ്യര്‍ ഒന്നാണ് അവരെ സൃഷ്ടിച്ചവരും ഒന്നാണ്…  

വസുധൈവ കുടുംബകം…

Tags: അലി അക്ബര്‍സംവിധായകന്‍ഫെയ്സ്ബുക്ക്SABARIMALAശബരിമല
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

Kerala

അയ്യപ്പദർശനത്തിനായി ദ്രൗപദി മുർമു 18ന് കേരളത്തിൽ ; ശബരിമലയിൽ എത്തുന്ന ആദ്യ രാഷ്‌ട്രപതി

Main Article

നിലയ്‌ക്കലിന്റെ നിലനില്‍പ്പിന്

Kerala

ശബരിമല റോപ് വേക്ക് വനം വകുപ്പ് നിബന്ധനകള്‍ വയ്‌ക്കും?

Kerala

ഹരിവരാസനം കേട്ട് ദർശനം നടത്താൻ സാധിച്ചത് ഭാഗ്യം ; എല്ലാ വർഷവും വരണമെന്ന് തോന്നുന്നു ; കന്നി അയ്യപ്പനായി ശബരിമലയിലെത്തി കാർത്തി

പുതിയ വാര്‍ത്തകള്‍

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies