മുംബൈ: മഹാരാഷ്ട്രയില്‍ ഗാഡ്ചിരോലി ജില്ലയില്‍ വനത്തിനുള്ളില്‍ കമാന്ഡോകളുമായണ്ടായ ഏറ്റുമുട്ടലില്‍ സിപിഐ (മാവോയിസ്റ്റ്) വനിതാ നേതാവ് കൊല്ലപ്പെട്ടു. തലയ്ക്ക് 16 ലക്ഷം വിലയിട്ട കസന്‍സൂര്‍ ദലാമിലെ സിപിഐ മാവോയിസ്റ്റ് ഡിവിഷണല്‍ കമ്മിറ്റി അംഗം ശ്രുജനക്ക (48)യാണ് കൊല്ലപ്പെട്ടത്.
ഗാഡ്ചിരോലി പോലീസിന്റെ സി 60 കമാന്‍ഡോകളും മാവോയിസ്റ്റുകളും തമ്മില്‍ ഗാഡ്ചിരോലി ജില്ലയിലെ പെന്ധ്ര ഡിവിഷനിലെ സിന്‍ഭട്ടി കാട്ടില്‍വെച്ച് ഇന്നലെ ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടലുണ്ടായത്. എ.കെ 47തോക്ക്, ക്ലേമോര്‍ മൈന്‍, പ്രഷര്‍ കുക്കര്‍, നക്സല്‍ സാഹിത്യങ്ങള്‍ എന്നിവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥന് പറഞ്ഞു.
144 ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ശ്രുജനക്കയുടെ പേരില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: