കണക്റ്റിക്കട്ട് : മലയാളി വിദ്യാര്‍ത്ഥി ക്യാമ്പസിനുള്ളില്‍ കൊല്ലപ്പെട്ട കേസ് ഒത്തു തീര്‍പ്പാക്കി. ഒരു മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ജെഫ്നിയുടെ കുടുംബത്തിന് നല്‍കുന്നതിന് ധാരണയായി. കണക്റ്റിക്കട്ട് യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളില്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ട്രക്ക് കയറി ജെഫ്നി പള്ളി കൊല്ലപ്പെട്ട കേസ്സില്‍ സംസ്ഥാന സര്‍ക്കാറും സര്‍വകലാശാലയും ആയിരുന്നു എതിര് കക്ഷികള്‍.
വെസ്റ്റ് ഹാര്‍ട്ട്ഫോര്‍ഡ് സോഫാമോര് വിദ്യാര്‍ഥിനിയായിരുന്ന ജെഫ്നി പള്ളി (19) ക്യാമ്പസിനകത്തുള്ള ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഗാരേജ് ഡോറിനു മുമ്പില്‍ മയങ്ങി കിടക്കുമ്പോള്‍ ഗാരേജ് ഡോര്‍ തുറന്ന് പുറത്തിറങ്ങിയ വാഹനം ഡോറിനു ജെഫ്നിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയായിരുന്നു . 2016 ഒക്ടോബര്‍ 16 നായിരുന്നു. കോളേജിലെ കൂട്ടായ്മകളായ ഡെല്‍റ്റ ഗാമ, കപ്പ സിഗ്ം എന്നിവയില്‍ അംഗമായിരുന്ന ജെഫ്നി ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം മടങ്ങി വന്ന് ജെഫ്നി ഗാരേജ് മുമ്പില്‍ കിടക്കുകയായിരുന്നു. ജെഫ്നിയുടെ ശരീരത്തില്‍ അളവില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പാര്ട്ടിയി്ല് മദ്യം നല്കിയ കാപ്പ സിഗ്മയിലെ ആറുപേരം അറസ്റ്റ് ചെയ്തിരുന്നു.
തെറ്റായ ഒരു സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ വാഹനം ഗാരിയേജില്‍ നിന്ന പുറത്തേക്ക് എടുത്തത്. ജഫ്നിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ വാഹനം നിര്‍ത്താതെ ലക്ഷ്യത്തിലേക്ക് പായുകയായിരുന്നു. കേസ്് വളരെ മാന്യമായി ഒത്തു തീര്‍പ്പായതായി മാതാപിതാക്കളായ അബ്രഹാം -ഷൈനിമോള് ചെമ്മരപ്പള്ളി ദമ്പതികള്‍ അറിയിച്ചു. മകള്‍ നഷ്ടമായതില്‍ ഞങ്ങള്‍ക്ക് ഇന്നും വേദനയുണ്ട് ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: