വടകര: ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി കെ. മുരളീധരന് എംപി. കഴിഞ്ഞദിവസം വടകര ടൗണ്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന കിറ്റ് വിതരണത്തിലാണ് എംപിയുടെ നേതൃത്വത്തില്‍ നഗ്നമായ നിയമലംഘനം നടന്നത്. വടകര ടൗണ്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയില്‍ വെച്ച് നടന്ന കിറ്റ് വിതരണത്തില്‍ എംപിക്കൊപ്പം നാല്പതിലധികം പേരാണ് പങ്കെടു ത്തത്. പരിപാടിക്ക് ശേഷം സൊസൈറ്റി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് സാമൂഹ്യഅകലം പാലിക്കാതെയും മാസ്ക്ക് ധരിക്കാതെയും എംപിയുമായി ചേര്‍ന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യപിച്ച ലോക്ക് ഡൗണ്‍ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് കെ. മുരളീധരന് എംപി നടത്തിയതെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. രാജേഷ് കുമാര്‍ ആരോപിച്ചു. കോറോണ ഹോട്ട് സ്പോട്ടായ വടകരയില്‍ എംപിയുടെ നേതൃത്വത്തില്‍ നടന്ന ലോക്ക്ഡൗണ്‍ ലംഘനത്തിനെതിരെ അധികൃതര്‍ നിയമനപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: