Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ന്തൊരു ശിക്ഷയാ ഇത്

ദേ ഇന്നലേം കൊറേപ്പേര് മയ്യത്തായീന്ന് ആമിന മൂക്കിന്മേല്‍ വിരലമര്‍ത്തി. ''ന്റെ റബ്ബേ മനുശ്യോന്മാരുടെ തോന്ന്യാസങ്ങള്‍ക്ക് പടച്ചോന്‍ കൊടുക്കുന്ന പണിയാ ഇതൊക്കെ'' ആമിന ബീരാന്‍കുട്ടിയുടെ മുഖത്തേക്ക് നോക്കി. ങും...ന്നാലും മ്മടെ ഗവര്‍മന്റ് പറഞ്ഞേം കേട്ട് ങ്ങള് ഈ ബീട്ടിത്തന്നെ ഇരുന്നല്ലോ ഈ ദെവസങ്ങള്‍.

Janmabhumi Online by Janmabhumi Online
May 3, 2020, 03:00 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

”എന്തോരോം മനുശ്യോന്മാര് ബന്നോണ്ടിരുന്ന പൊരയാ ഇത്… ഇതിപ്പോ കൊറേ ദിവസമായിട്ട് ഒരാളും അനക്കോം ഒന്നും ഇല്ലാ” പത്രം വായിച്ചിരുന്ന ബീരാന്‍കുട്ടിക്ക് കയ്യിലിരുന്ന സുലൈമാനി നീട്ടിക്കൊണ്ട് ആമിന പിറുപിറുത്തു. പത്രത്തിന്റെ തലക്കെട്ടുകളിലെ മരണത്തിന്റെ കണക്കുകള്‍ കാട്ടി ബീരാന്‍ പറഞ്ഞു.  

ദേ ഇന്നലേം കൊറേപ്പേര് മയ്യത്തായീന്ന് ആമിന മൂക്കിന്മേല്‍ വിരലമര്‍ത്തി. ”ന്റെ റബ്ബേ മനുശ്യോന്മാരുടെ തോന്ന്യാസങ്ങള്‍ക്ക് പടച്ചോന്‍ കൊടുക്കുന്ന പണിയാ ഇതൊക്കെ” ആമിന ബീരാന്‍കുട്ടിയുടെ മുഖത്തേക്ക് നോക്കി. ങും…ന്നാലും മ്മടെ ഗവര്‍മന്റ് പറഞ്ഞേം കേട്ട് ങ്ങള് ഈ ബീട്ടിത്തന്നെ ഇരുന്നല്ലോ ഈ ദെവസങ്ങള്‍. മൊത്തോം ഒരു നിമിശംപോലും അടങ്ങിയിരിക്കാത്ത മനുശ്യനാ… ന്റെ പടച്ചോനേ… ആമിനയുടെ മനസ്സ് മന്ത്രിച്ചു. ബീരാന്‍ കുട്ടിയെ മാത്രം ഒറ്റയ്‌ക്കായി കുറച്ചു ദിവസം കിട്ടിയതിന്റെ സന്തോഷം ആമിനയുടെ മുഖത്ത് നിഴലിച്ചുനിന്നു.

പന്തലിടാനും കസേരകള്‍ കൊണ്ട് നിരത്താനും എല്ലാം ഏര്‍പ്പാട് ചെയ്തത് സക്കീര്‍ ആയിരുന്നു. ബീരാന്‍ കുട്ടിയുടെ ഒന്‍പത് മക്കളില്‍ അഞ്ചാമന്‍. ഓന്‍ നാട്ടീന്നു തന്നെ പോയിട്ടിപ്പൊ വര്‍ഷം 11 കഴിഞ്ഞിരിക്കുന്നു. ഓന്‍ ഇപ്പൊ എവിടാണെന് ചോദിച്ചാല്‍ ഉമ്മയും ബാപ്പയും കൈമലര്‍ത്തും. ”ഓന് ബല്യ ബിസിനസ്സാ അങ്ങ് പേര്‍ശ്ശേല്. നാട്ടിലുള്ള എല്ലാ കാര്യോം ഓന്‍ അറിഞ്ഞിട്ടേ ഞമ്മളറിയൂ. എല്ലാ മാസവും പൈസ അയയ്‌ക്കും. കൂടപ്പിറപ്പുകള്‍ വലുതായാലും, ഓര്‍ക്കുള്ളതും ബേറെ അയക്കും. കൂടാതെ നാട്ടിലുള്ള  എല്ലാ മൊസല്‍മാന്‍ പുള്ളാരും ഓന്റെ ചങ്ങാതിമാരാ”… ഇങ്ങനെ സക്കീറിന്റെ കാര്യം പറയുമ്പോള്‍ വല്യുമ്മച്ചിക്ക് നൂറു നാവാ.

ആദ്യ ദിവസങ്ങളില്‍ ആളുകള്‍ കുറവായിരുന്നെങ്കിലും പിന്നീടങ്ങോട്ട് പന്തല്‍ നിറഞ്ഞ് ആള്‍ക്കാര്‍ ഉണ്ടായിരുന്നു. പിന്നീടങ്ങോട്ട് മീറ്റിങ്ങുകള്‍ നടക്കുന്നതിനു മുന്‍പും നീണ്ട ചര്‍ച്ചകള്‍ക്കു ശേഷവും സക്കീര്‍ മുഖാന്തിരം ഓന്റെ ചങ്ങാതിമാരുമായി വിലയിരുത്തലുകള്‍ നടത്തിപ്പോന്നു. മലബാറികളെ കൂടാതെ മധ്യതിരുവിതാംകൂറില്‍ നിന്നടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മതഭ്രാന്തരായ ചെറുപ്പക്കാര്‍ ഓരോ ദിവസവും എത്തി മതവിദ്വേഷം കുത്തി വെയ്‌ക്കും നിലക്ക് പ്രസംഗിച്ച് ഏറെ കയ്യടികള്‍ നേടി മടങ്ങി.  

അവസാന വാക്ക് കോയക്കുട്ടി സാഹിബിന്റെയാകും. ”ങ്ങനെ പോയാല്‍ മ്മക്കെല്ലാവര്‍ക്കും ഇബടെ നിന്നെറങ്ങേണ്ടി വരും. ഇക്കാണുന്നതൊക്കെ മ്മടെയൊക്കെ ബാപ്പാന്മാരുടെയും ഒക്കെ വിയര്‍പ്പിന്റെ ഫലാ. മ്മളാരും എബടേം പൂവില്ല. ഓന്റെ ഒക്കെ വര്‍ഗീയതക്കെതിരെ മ്മളൊക്കെ ഒന്നിച്ച് തന്നെ നിക്കണം.”  

പറഞ്ഞു തീരും മുമ്പേ മതം തലയ്‌ക്കു പിടിച്ച ഒരു ചെറുപ്പക്കാരന്‍ ചാടി എഴുന്നേറ്റു. ”ങ്ങളാരും ബേജാറാവേണ്ട. കായൊക്കെ സക്കീര്‍ക്ക ഇബിടെത്തിക്കും. ഇന്നു മൊതല്‍ മ്മടെയൊക്കെ വീടിന്റെ മൊമ്പില്‍ ഓരോ ബോര്‍ഡും വെയ്‌ക്കണം. അമുസ്ലിങ്ങള്‍ക്ക് പ്രവേശനം വിലക്കുന്ന ബോര്‍ഡ്. ഹമുക്കിന്റെ ഒന്നും ഒരു പീടികേലും പോകാതെ ഓനെയെല്ലാം ഒറ്റപ്പെടുത്തണം” നീണ്ട കയ്യടി… അങ്ങനെ യോഗം പിരിഞ്ഞു.

പിറ്റേ ദിവസം തെങ്ങുകയറാന്‍ വന്ന ശങ്കരന്‍ ഗേറ്റിലെ ബോര്‍ഡ് കണ്ട് അമ്പരന്നു. ”ന്നാലും ന്റെ മുസല്യാരെ ഇത് ഇത്രയ്‌ക്കങ്ങ്ട് വേണ്ടിയിരുന്നോ?” ”ന്തേ…?” മുസലിയാരുടെ മുഖം ചുവന്നു. നാട്ടിലേറെ ശിഷ്യസമ്പത്തുള്ള അബ്ദു മാഷ് വീട്ടിലേക്ക് കയറി വന്നു. ന്നാലും ന്റെ ബീരാനെ എത്ര കായാ ഓന്‍ ചെലവാക്കുന്നേ. സമുദായത്തിന്റെ കെട്ടുറപ്പിനായി ഇത്രേം നല്ല പ്രവൃത്തി ചെയ്യുന്ന ഓനെ പടച്ചോന്‍ കാക്കട്ടെ.”

അബ്ദു മാഷിന്റെ നാവ് പിഴച്ചതോ അതോ പടച്ചോന്റെ കളിയോ എന്തോ? മൂന്നാം നാള്‍ ഷമീര്‍ ഓടിക്കിതച്ച് വീട്ടിലേക്ക് വന്നു. ഇടറിയ തൊണ്ടയോടെ കിതച്ചുകൊണ്ട് അവന്‍ വിളിച്ചു. ”ബാപ്പാ… മ്മടെ സക്കീര്‍ക്കാ മയ്യത്തായീന്ന്.” വേച്ച് വേച്ച് പിന്നോട്ടുപോയ മുസ്സലിയാര്‍ക്ക് ഷമീറിന്റെ ബലിഷ്ഠമായ കരങ്ങള്‍ താങ്ങായി. ബാപ്പാ ടിവിയില്‍ ഞാന്‍ ന്യൂസും ഫോട്ടോയും കണ്ടിട്ടാ വരുന്നേ. ഐഎസില്‍ ആയിരുന്നെന്നും ചാവേറായി മരിച്ചൂന്നും മറ്റും. ആമിനയുടെ കരച്ചില്‍ അണപൊട്ടി. മൂകത തളംകെട്ടിയ വീട്ടില്‍ ബീരാന്‍ കുട്ടിയും ആമിനയും രണ്ട് കരിങ്കല്‍ പ്രതിമകളായി മാറി.

നേരം സന്ധ്യയോടടുത്തു. ഒരു പോലീസ് ജീപ്പ് മുറ്റത്ത് വന്നു നിന്നു. ഉമ്മറത്തിരിക്കുന്ന മുസലിയാരെ ലക്ഷ്യമാക്കി ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ നടന്നടുത്തു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വീര്‍പ്പുമുട്ടിയിരുന്ന രോദനം അണപൊട്ടി.  

”ക്ഷമിക്കണം സര്‍, ഞാന്‍ ദേശസ്‌നേഹിയായ ഒരു മുസല്‍മാനാണ്. എന്റെ ബാപ്പ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്തതിനാല്‍ വര്‍ഷങ്ങളോളം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ആ ബാപ്പാന്റെ മകനാണ് ഞാന്‍. ചെറുപ്രായത്തില്‍ ഓനെ മദ്രസകളിലും മതപാഠശാലകളിലും പഠിക്കാനയച്ചത് അള്ളാഹുവിനെ മനസ്സിലേറ്റി നല്ല ഒരു മുസല്‍മാന്‍ ആയി വളരും എന്ന പ്രതീക്ഷയിലായിരുന്നു. അല്ലാതെ മതതീവ്രവാദിയോ ചാവേറോ ആയി രാജ്യത്തെ ഒറ്റുകൊടുക്കാനായിരുന്നില്ല.”  

കൂപ്പൂകൈയുമായി നിന്ന മുസലിയാരോട് മറ്റൊന്നും ചോദിക്കാതെ പോലീസ് ഗേറ്റ് കടന്നു.  

പുറത്തൊരു വീട്ടില്‍ സന്ധ്യാദീപത്തിനു മുന്‍പില്‍ മുത്തശ്ശിയുടെ നാമജപം.

”താന്‍താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍

താന്‍താന്‍ അനുഭവിച്ചീടുകെന്നേ വരൂ.”  

മക്കള്‍ ചെയ്തു കൂട്ടുന്നതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നതോ തന്തയും തള്ളയും… ഗൗരവം വിടാതെ എസ്പി ആരോടെന്നില്ലാതെ പിറുപിറുത്തു.

”ഓ മടുത്തു…” ബ്രേക്കിങ് ന്യൂസ് എന്ന് എഴുതിക്കാട്ടി മരണത്തിന്റെ കണക്കുകള്‍ കാട്ടാനായി ധൃതികൂട്ടുന്ന ചാനലുകള്‍. ടിവി ഓഫ് ചെയ്ത് ബീരാന്‍കുട്ടി ചാരുകസേരയിലേക്ക് ചാഞ്ഞു. ”ങ്ങള് ഓരോന്നാലോചിച്ചിരുന്ന് മനസ്സ് ബെശമിപ്പിക്കാണ്ടാ. വല്ല പൊസ്തകോം വായിച്ചിരിക്ക്.” ആമിനയുടെ ഉപദേശത്തില്‍ മയക്കം ഓടിയൊളിച്ചു.  

വര്‍ഷങ്ങളായി കണ്ണാടിച്ചില്ലുകള്‍ക്കുള്ളില്‍ നിന്നും പുറത്തേക്ക് ചാടാന്‍ വീര്‍പ്പ് മുട്ടിയിരിക്കുന്ന, തനിക്കേറെ ഇഷ്ടപ്പെട്ടിരുന്നവരായ ചിലരുടെ ബുക്കുകള്‍ കണ്ണിലുടക്കി. അതില്‍നിന്ന് തകഴിയുടെ കയറും, ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകളും ബെന്യാമിന്റെ ആടുജീവിതവും പൊടി തട്ടിയെടുത്തു. കുറേയധികം സമയം മാറി മാറി വായിച്ചിരുന്നു. മെല്ലെ മെല്ലെ ഉച്ചയുറക്കത്തിലേക്ക് വഴുതി വീണു.  

”മടുത്തുങ്കീ മ്മടെ സൊന്തക്കാരെ ആരെങ്കിലും വിളിച്ച് മിണ്ടീം പറഞ്ഞും ഇരിക്കരുതോ നെങ്ങക്ക്.” ആമിനയുടെ ഉപദേശം ഒരുപക്ഷേ പടച്ചോന്‍ കേള്‍ക്കുന്ന പക്ഷം ഇങ്ങനെ ചിന്തിച്ചിരിക്കും. ”ഇതുപോലെ ഭര്‍ത്താക്കന്മാരുടെ സന്തോഷത്തിനായി പിന്നാലെ നടക്കുന്ന ആമിനമാര്‍ ഈ ദുനിയാവില്‍ ഉണ്ടായിരുന്നേല്‍ ആരാധനാലയങ്ങളുടെ എണ്ണോം ഒപ്പം ഞങ്ങടെ ജോലീം കുറഞ്ഞേനെ.”

കൂടപ്പിറപ്പുകള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, … ബീരാന്‍ കുട്ടിയുടെ മനസ്സില്‍ ഒരു വലിയ ലിസ്റ്റ് തന്നെ കടന്നുകൂടി. ഡയറി തപ്പിയെടുത്തു. നമ്പരുകള്‍ ഓരോന്നായി ഡയല്‍ ചെയ്തു. ചിലരൊക്കെ എടുത്തു. മറ്റു ചിലര്‍ റോങ് നമ്പര്‍ എന്നുപറഞ്ഞ് വെയ്‌ക്കാനായി ധൃതി കൂട്ടി. ചിലരൊക്കെ മനഃപൂര്‍വം എന്നു തോന്നും വിധേന മനസ്സു തുറക്കുന്നില്ല, സംസാരിക്കുന്നില്ല.  

സ്വന്തം കൂടപ്പിറപ്പിനെ വിളിച്ചപ്പോള്‍ ചങ്ക് പൊട്ടിയ ഒരു അവസ്ഥ. ഓന്റൈ കെട്ട്യോളാ ഫോണ്‍ എടുത്തത്.  

”ങ്ങടെ വല്യക്കാക്കയാ,”  

റിസീവര്‍ കൈയില്‍ വെച്ചുകൊണ്ടുതന്നെ ഓനെ വിളിച്ചു.  

”ഞമ്മളിവിടെ ഇല്ലാന്ന് പറ ഓനോട്, ങും ഓന്റെ ഒരു വിളി. മേലാണ്ടിരിക്കുവല്ലേ ആരെങ്കിലും സഹായത്തിന് ബേണമായിരിക്കും…ഹമ്മുക്ക്…”  

ഓന്റെ കെട്ട്യേളുടെ മറുപടി കേള്‍ക്കാനായി കാത്തുനിന്നില്ല. ഫോണ്‍ താഴെ വെച്ചു.

കാലത്തിന്റെ കുത്തൊഴുക്കിലും തന്റെ ഓട്ടത്തിനുമിടയ്‌ക്ക് ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഒക്കെ വല്ലപ്പോഴുമെങ്കിലും സ്‌നേഹം പുതുക്കാതിരുന്നതിന്റെ തിക്തഫലം. ഒന്നു കണ്ണടച്ചു. ബന്ധപ്പെട്ടവരില്‍ ആത്മാര്‍ത്ഥമായി സംസാരിച്ചവര്‍ ബന്ധം നിലനിര്‍ത്തിപ്പോവാന്‍ ആഗ്രഹിച്ചവര്‍ ഒന്നോര്‍ത്തുനോക്കി. ”ന്റെ പടച്ചോനെ” വിരലുകള്‍ക്കുള്ളില്‍ എണ്ണിത്തീര്‍ക്കാവുന്ന മുഖങ്ങള്‍.  

ഉപ്പിട്ട കഞ്ഞിവെള്ളവുമായി എത്തിയ ആമിനയുടെ മുനവെച്ചുള്ള സംസാരം.  

”ഉം… ന്തേ ഇത്രേം ബേഗത്തില്‍ ബിളിച്ചു കയിഞ്ഞോ ങ്ങടെ സ്വന്തക്കാരെ ഒക്കേം?”  

ചോദ്യത്തില്‍ നല്ല പരിഹാസം മണത്തെങ്കിലും തെല്ലും പരിഭവം കാട്ടാതെ ആമിനയുടെ മുഖത്തേക്ക് നോക്കി. ആമിന നിറഞ്ഞ സ്‌നേഹത്തോടെ ബീരാന്റെ കൈകളിലേക്കു പിടിച്ചു. ആ കണ്ണുകള്‍ പരസ്പരം എന്തൊക്കെയോ പങ്കുവച്ചു. ബീരാന്റെ കണ്ണുകളില്‍നിന്നും ചുടുകണ്ണീര്‍ ഒഴുകിയിറങ്ങി. ആമിന തന്റെ സാരിത്തുമ്പുകൊണ്ട് അത് ഒപ്പിയെടുത്തു.  

”ന്തിനാ ഇക്കാക്കാ ങ്ങളു ബെശമിക്കുന്നേ, ങ്ങക്ക് ഞങ്ങളില്ലേ ബടെ, ന്റെ മയ്യത്ത് പടച്ചോന്‍ കൊണ്ടോം വരേം ങ്ങളെ ബെശമിപ്പിക്കൂല്ല ഞമ്മള്, പടച്ചോനാണേ സത്യം.”

ഗേറ്റുതുറക്കുന്ന  ശബ്ദം കേട്ടു. നാലു ചെറുപ്പക്കാര്‍ കരിയില നിറഞ്ഞ മുറ്റത്തേക്കു നടന്നടുത്തു. കൈകളില്‍ എന്തൊക്കെയോ സാധനസാമഗ്രികള്‍ കാണുന്നു.  

”ഉമ്മാ ഞങ്ങള്‍  ഇവിടൊക്കെയൊന്ന് വൃത്തിയാക്കിക്കോട്ടെ. എവിടെയാ പുറത്തെ പൈപ്പ്.”  

സര്‍ക്കാര്‍ വിട്ട ആരോഗ്യപ്രവര്‍ത്തകര്‍ ആണെന്ന് ആമിനയുടെ മനസ്സ് മന്ത്രിച്ചു. വീടും പരിസരവും അണുവിമുക്തിമാക്കുന്നതിന്റെ ഭാഗമായി അവര്‍ വേഗത്തില്‍തന്നെ വീടിനുള്ളിലും പരിസരവും വൃത്തിയാക്കാനുള്ള ശ്രമം തുടങ്ങി. ഏതാണ്ട് മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തങ്ങളുടെ കര്‍മം ചെയ്ത് നിറഞ്ഞ മനസ്സോടെ മുസലിയാര്‍ക്ക് ചെറുപുഞ്ചിരി സമ്മാനിച്ച് മടങ്ങാനൊരുങ്ങവെ പെട്ടെന്നായിരുന്നു മുസലിയാരുടെ ചോദ്യം.  

”ങ്ങളൊക്കെ ഓന്റെ ചങ്ങാതിമാരാണോ?” ശമീറിന്റെയും ശുക്കൂരിന്റെയും. മുസലിയാരുടെ ഇളയമക്കളാണിവര്‍.  

”അല്ല ബാപ്പാ, ഞങ്ങള്‍ക്കിവിടെ ആരേം അറിയില്ല. ആരും പറഞ്ഞിട്ടുമില്ല വന്നത്. ഇത്തിരി ദൂരെ ഉള്ളവരാ ഞങ്ങള്‍.”  

പുഞ്ചിരിച്ച മുഖവുമായി അവര്‍ ഗേറ്റ് ലക്ഷ്യമാക്കി നടന്നു. ആമിനാത്താത്ത സര്‍ബത്ത് ഒഴിച്ച നല്ല നാരങ്ങാവെള്ളം കൊണ്ടുവന്നപ്പോഴേക്കും അവര്‍ ഗേറ്റ് കടന്നിരുന്നു.

ഏറെ നേരമായി ഇല്ലാതിരുന്ന കറന്റ് വന്നപ്പോള്‍ ഓണ്‍ ചെയ്തു വെച്ചിരുന്ന ടിവി ശബ്ദിച്ചു തുടങ്ങി. ഏറ്റവും ഉത്തരവാദിത്തപ്പെട്ട ആളുടെ പരുക്കന്‍ ശബ്ദം. കൊടിയുടെ നിറം കാട്ടിയും ചില പ്രത്യേക വേഷവിധാനം ധരിച്ചും വരുന്ന വര്‍ഗീയമുഖമുള്ളവരെ സൂക്ഷിക്കുന്നതോടൊപ്പം അവരെ നന്നായി നിരീക്ഷിക്കാനും നിങ്ങള്‍ക്ക് കഴിയണം.

ദൂരെ മറ്റൊരു വീട് ലക്ഷ്യം വെച്ചു നീങ്ങുന്ന അവരെ നോക്കിയപ്പോള്‍ ഇതൊന്നും അവരില്‍ കാണാനായി സാധിച്ചില്ല മുസലിയാര്‍ക്ക്. പക്ഷേ അവരുടെ കണ്ണുകളിലും പ്രവൃത്തികളിലും തിളങ്ങി ജ്വലിച്ചു നില്‍ക്കുന്ന ദേശസ്‌നേഹം ആര്‍ക്കും വായിച്ചെടുക്കാവുന്നതായിരുന്നു.

തിരികെ മുറിയിലേക്ക് കയറുമ്പോള്‍ പോര്‍ച്ച് വൃത്തിയാക്കിയിരുന്ന വേളയില്‍ ഷെല്‍ഫില്‍നിന്നും താഴേക്ക് ഊര്‍ന്നു വീണ് കിടന്നിരുന്ന, മുന്‍പ്  ഗേറ്റില്‍ തൂക്കിയിട്ടിരുന്ന പഴയ പച്ച ബോര്‍ഡിലെ അക്ഷരങ്ങള്‍ തന്നെ നോക്കി കൊഞ്ഞണം കുത്തുന്നതായി മുസലിയാര്‍ക്ക് തോന്നി. ”ന്റെ പടച്ചോനെ ന്തൊരു ശിക്ഷയാ ഇത്. മാപ്പ്… മാപ്പ്… മാപ്പ്.”

സഞ്ജീവ് ഗോപാലകൃഷ്ണന്‍

Tags: കഥവാരാദ്യം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

Samskriti

കുടുംബസങ്കല്പങ്ങളുടെ വിസ്മയേതിഹാസം

പുതിയ വാര്‍ത്തകള്‍

ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു : ഇന്ത്യ-പാക് സംഘർഷത്തിൽ അയവ് വരുത്തണം : മേഖലയിൽ സമാധാനം കൊണ്ടുവരണമെന്നും സിംഗപ്പൂർ

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ: പാകിസ്ഥാനിലെ നൂർ ഖാൻ എയർബേസ് തകർത്ത് സൈന്യം, ലാഹോറിലും കറാച്ചിയിലും പെഷവാറിലും ആക്രമണം

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies