കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് സംസ്ഥാനത്ത് സാനിറ്റൈസര്‍, മാസ്ക് വില്‍പ്പനകളുടെ മറവില്‍ കൊള്ള. അനധികൃതമായി നിര്‍മ്മിച്ച വ്യാജ സാനിറ്റൈസറുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുലഭം. കൊറോണ സാഹചര്യം മുതലെടുത്താണ് സാനിറ്റൈസര്‍ വില്‍പ്പനയുടെ മറവില്‍ പകല്‍ കൊള്ള നടക്കുന്നത്. 100 മില്ലി സാനിറ്റൈസറിന് 250 മുതല്‍ 300 രൂപവരെ ചില കമ്പനികള്‍ പൊതുജനങ്ങളില്‍ നിന്നും വസൂലാക്കുകയാണ്. കോവിഡ് ഗോര വ്യാപന സാഹചര്യത്തില്‍ ഹാന്‍വാഷ്, സാനിറ്റൈസര്‍ എന്നിവ സ്ഥാപനങ്ങളിലും വീടുകളില്‍ പോലും അത്യാവശ്യമായി മാറിയ സാഹചര്യത്തിലാണ് സാനിറ്റൈസര്‍ നിര്‍മ്മാതാക്കളുടെ തട്ടിപ്പ് അരങ്ങേറുന്നത്.
കേന്ദ്രം കൊറോണ കാലത്ത് എസെന്‍ഷ്യല്‍ കൊമോഡിറ്റി ആക്ടില്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവു പ്രകാരം 200 മില്ലി ഗ്രാം സാനിറ്റൈസറിന് 100 രൂപ മാത്രമേ ഈടാക്കാന്‍ അനുമതിയുളളൂ. മാസ്കിന് 8 രൂപയാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ 100മില്ലിയുടെ ബോട്ടിലിന് തന്നെ പല കമ്പനികളും 200ലധികം രൂപയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈടാക്കുന്നത്.
ലോക്ഡൗണ്‍ കാരണം ജോലിയും കൂലിയുമില്ലാതെ ബുദ്ധിമുട്ടുന്ന പാവപ്പെട്ട തൊഴിലാളികള്‍ ഉള്‍പ്പെടെ ചെറിയ കുട്ടികളും മറ്റുമുളള വീടുകളില്‍ രോഗ പ്രതിരോധത്തിനായി ഇത്രയും തുക കൊടുത്ത് സാനിറ്റൈസര്‍ വാങ്ങാന്‍ സാധിക്കാതെ ബുദ്ധിമുട്ടിലാണ്. അമിതവില സംബന്ധിച്ച് പലരും ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ബോട്ടിലുകളില്‍ എംആര്‍പിയായി ഇത്രയും തുക രേഖപ്പെടുത്തിയതു കൊണ്ട് എന്തു ചെയ്യാനെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണെന്ന് ജനങ്ങള്‍ പറയുന്നു.
കൂടാതെ വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണവും വില്‍പ്പനയും സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്. നിര്‍മ്മാണത്തിനാവശ്യമായ ഘടകങ്ങള്‍ ചേര്‍ക്കാതെ സാനിറ്റൈസര്‍ എന്ന പേരില്‍ കുപ്പികളില്‍ നിറച്ച് വില്‍പ്പന നടത്തുകയാണ്. ഡ്രഗ്സ് ആക്ട് പ്രകാരം രജിസ്ട്രേഡ് ലൈസന്‍സ്ഡ് കമ്പനികള്‍ക്ക് മാത്രമേ ഇവ നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ പറ്റുകയുളളൂ. എന്നാല്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡ് കാലത്തെ സാനിറ്റൈസറിന്റെ ആവശ്യകതയും വില്‍പ്പനയും മുന്നില്‍ കണ്ട് പലരും സ്വയം തൊഴില്‍ പോലെ ഇതിന്റെ നിര്‍മ്മാണം നടത്തുകയാണ്.
ഇത്തരത്തില്‍ നിലവിലില്ലാത്ത കമ്പനിയുടെ പേരില്‍ കണ്ണൂര്‍ പഴയങ്ങാടിക്കടുത്ത സിപിഎം ഗ്രാമത്തില്‍ പാര്‍ട്ടി സഖാക്കള്‍ മുന്‍കൈയെടുത്ത് സാനിറ്റൈസര്‍ നിര്‍മ്മിച്ച് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുകയും എക്സൈസ് പിടികൂടുകയും ചെയ്ത സംഭവം ഏതാനും ദിവസം മുമ്പ് നടക്കുകയുണ്ടായി. ഇതിനെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധത്തിനും വിവാദത്തിനും കാരണമായിരുന്നു. അടിയന്തിരമായും
അമിതവില ഈടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്ഞഷിച്ച വിലമാത്രം ഈടാക്കാനുളള തീരുമാനം ഉണ്ടാക്കണമെന്നുമുളള ആവശ്യം ശക്തമായിരിക്കുകയാണ്. കൂടാതെ വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ പരിശോധനകള്‍ ശക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: