ഭുവനേശ്വര്‍: 120 കിലോമീറ്ററോളം കാല്‍നടയായി താണ്ടി വീട്ടിലെത്തിയിട്ടും പ്രദേശവാസികളുടെ എതിര്‍പ്പ് മൂലം വീട്ടില്‍ പ്രവേശിപ്പിക്കാനാവാതെ കുഴങ്ങിയ വാവിലപള്ളെ ലക്ഷ്മിയുടെ വിഷയത്തില്‍ കളക്ടറുടെ ഇടപെടലില്‍ പരിഹാരം.
മാര്‍ച്ച് 22ന് ബന്ധുവിന്റെ കല്ല്യാണത്തിനായി പോയ ലക്ഷ്മി ലോക്ഡൗണിനെ തുടര്‍ന്ന് അവിടെ കുടുങ്ങി പോകുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ലക്ഷ്മിയുടെ വാര്‍ത്ത ചര്‍ച്ചയായത്. തുടര്‍ന്ന് കളക്ടര്‍ ഇടപെടുകയും വീട്ടില്‍ കയറാന്‍ ലക്ഷ്മിക്ക് അവസരമൊരുങ്ങുകയായിരുന്നു.
ഒഡിഷയിലെ റായ്ഗഡ പട്ടണത്തില്‍നിന്ന് 120 കിലോ മീറ്റര്‍ ദൂരത്തോളം കാല്‍നടയായി നടന്നാണ് വാവിലപള്ളെ ലക്ഷ്മി തന്റെ വീട്ടിലെത്തിയത്. പക്ഷെ, പ്രദേശവാസികളുടെ എതിര്‍പ്പു മൂലം സ്വന്തം വീട്ടില്‍ പ്രവേശിക്കാനാവാതെ കഷ്ടപ്പെട്ട ലക്ഷ്മിയുടെ വാര്‍ത്ത ഒഡിഷയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ദിവസങ്ങള്‍ നീണ്ട തെരുവ് വാസത്തിനു ശേഷം ഒടുവില്‍ ജില്ലാ കളക്ടര്‍ ജെ നിവാസിന്റെ ഇടപെടലില്‍ ലക്ഷ്മി വീട്ടില്‍ കയറി. കളക്ടര്‍ ലക്ഷ്മിക്ക് പോലീസ് ഉദ്യോഗസ്ഥരുടെ സഹായംവാഗ്ദാനം ചെയ്തു. ഇനിയും എതിര്‍ത്താല്‍ കേസെടുക്കുമെന്ന പോലീസ് ഭീഷണിയിലാണ് ഒടുവില്‍ പ്രദേശവാസികള്‍ ശാന്തമായത്.
ഗുജറാട്ടിപേട്ടയില് വീട്ടുജോലി ചെയ്താണ് ലക്ഷ്മി കുടുംബം പുലര്‍ത്തുന്നത്. ലോക്ക്ഡൗണില്‍ റായ്ഗഡയില്പെട്ടതോടെ ജീവിക്കാനുള്ള മാര്‍ഗ്ഗവും അടഞ്ഞു. ചരക്കുലോറികളില്‍ കയറി വരാനുള്ള ശ്രമങ്ങളെല്ലാം പാളിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് കരുതിയാണ് അമ്പത്തിമൂന്നുകാരിയായ ലക്ഷ്മി നടക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: