വയനാട്: മുപ്പത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കൊവിഡ് കേസ് സ്ഥിരീകരിച്ച ആശങ്കയില്‍ വയനാട്. ലോറി ഡ്രൈവര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഗ്രീന്‍സോണായിരുന്ന വയനാട് ഓറഞ്ച് സോണിലായി.
റാന്‍ഡം ചെക്കിങ്ങിന്റെ ഭാഗമായാണ് ലോറി ഡ്രൈവറുടെ സാമ്പിള്‍ എടുത്തത്. മാനന്തവാടി താലൂക്കില്‍ കുറുക്കന്മൂല പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലാണ് രോഗി. ഏപ്രില്‍ 16 ന് മദ്രാസിലേക്ക് പോയി 26 ന് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. അന്ന് മുതല്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്നു. ഏപ്രില്‍ 28നാണ് ഇയാളുടെ സാമ്പിള്‍ ശേഖരിച്ചത്. ഇയാള്‍ കാര്യമായി ആരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇയാളുടെ കൂടെ യാത്ര ചെയ്തവര്‍ക്ക് ആര്‍ക്കും രോഗമില്ല.
നേരത്തെ പോസിറ്റീവ് ആയി പിന്നീട് രോഗ മുക്തരായ മൂന്ന് പേരും പ്രവാസികള്‍ ആയിരുന്നു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ ആള് കണ്ണൂര്‍ സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: