ന്യൂദല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ പാക് പൗരന്മാര്ക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ അനുമതി. വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിപ്പോയ 193 പാക്കിസ്ഥാനികള്‍ക്കാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തിര ഇടപെടലില്‍ അവസരം ഉണ്ടായിരിക്കുന്നത്. പാക് ഹൈക്ക്മ്മീഷറുടെ അഭ്യര്‍ത്ഥനയിലാണ് നടപടി
പാക് പൗരന്മാരെ വാഗ – അട്ടാരി അതിര്‍ത്തി വഴി മെയ് 5ന് പാക്കിസ്ഥാനിലെത്തിക്കും. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് പാക് പൗരന്മാര് ലോക്ഡൗണില്‍ കഴിയുന്നത്. ഇവരെ ചൊവാഴ്ചയോടെ അതിര്‍ത്തിയില്‍ എത്തിച്ച് പാക്കിസ്ഥാനിലേക്ക് യാത്രയാക്കും.
അതേസമയം കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും രാജ്യത്തെ നിയമങ്ങളും അനുസരിച്ചുള്ള കര്‍ശനമായ പരിശോധനക്ക് ശേഷം രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ കടത്തി വിടുകയുള്ളൂ എന്ന് വിദേശകാര്യ മന്ത്രാലയ പ്രതിനിധി സംസ്ഥാനങ്ങളെ അറിയിച്ചു.
മുമ്പ് ഇന്ത്യ അതിര്‍ത്തി കടത്തിവിട്ട പാക് ഉദ്യോഗസ്ഥര്‍ക്ക് പാകിസ്ഥാനില്‍ മടങ്ങിയെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ മുന്‍കരുതല്‍. നേരത്തെ ഏപ്രില്‍ മാസത്തില്‍ മറ്റൊരു ചെറിയ സംഘത്തെയും പാകിസ്ഥാനിലേക്ക് ഇന്ത്യ തിരികെ അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: