കുവൈറ്റ് സിറ്റി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനില്‍ എത്തിയ വീഡിയോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ കുവൈറ്റില്‍ ഡ്രൈവറായി ജോലിനോക്കുന്ന പ്രവീണിനെ അക്രമിച്ച ജിഹാദികളില്‍ പ്രധാനിയായ കാസര്‍ഗോഡ് ചുള്ളിക്കര സ്വദേശ് അസി പാക്കിസ്ഥാന് അനുകൂലി. ഇന്ത്യക്കെതിരായും രാജ്യത്തെ സൈന്യത്തെ അവഹേളിച്ചും നിരവധി പോസ്റ്റുകളാണ് ഇയാള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. 2019 ഓഗസ്റ്റ് 21ന് ഇയാള്‍ ഷെയര്‍ ചെയ്ത ചിത്രം ശ്രീനഗറില്‍ സുരക്ഷദൗത്യത്തില് നില്ക്കുന്ന ഇന്ത്യന്‍ സൈനികന്റേതാണ്. ഒരു കൊച്ചു പെണ്‍കുട്ടി വഴി അടച്ച മുള്‍വേലി കടക്കാന്‍ പെടാപട് പെടുന്നത് ആസ്വദിക്കുന്ന പട്ടാളക്കാര്‍ ഒരു പശുവിന് മുള്‍വേലി മാറ്റിക്കൊടുന്ന മനോഹരകാഴ്ച എന്ന അടിക്കുറിപ്പിലാണ് ചിത്രം. എന്നാല്‍, ചിത്രത്തില്‍ ശ്രീനഗറിനെ ജിഹാദി വിശേഷിപ്പിക്കുന്നത് ഇന്ത്യന്‍ ഒക്യുപൈഡ് കശ്മീര്‍ അഥവാ ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്നാണ്. ഇതുമാത്രമല്ല, ഇന്ത്യന്‍ സൈന്യത്തെ അവഹേളിക്കുകയും പാക്കിസ്ഥാനെ അനുകൂലിക്കുകയും ചെയ്യുന്ന നിരവധി ചിത്രങ്ങള്‍ അസി പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന ജിഹാദികളിലെ പ്രധാനിയാണ് അസിയെന്നാണ് സഹപ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍മീഡിയ വഴി ആരോപിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാന്‍ സന്ദര്‍ശിച്ച വീഡിയോ ഷെയര്‍ ചെയതത് ചോദ്യം ചെയ്താണ് പത്തോളംപേര്‍ അടങ്ങുന്ന സംഘം താമസിച്ചിരുന്ന സ്ഥലത്തില്‍ അതിക്രമിച്ചുകയറി ദിവസങ്ങള്‍ക്കു മുന്‍പ് പ്രവീണിനെ മര്‍ദ്ദിച്ചത്. അക്രമികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ചര്‍ച്ചയാകുകയും ആഭ്യന്തര മന്ത്രാലയത്തില്‍ ഉള്‍പ്പെടെ പരാതി എത്തുകയും ചെയ്തതോടെ ആക്രമികള്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. വിഷയത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവീണ്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് കത്തെഴുതി. ആക്രമിച്ചവരുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു പ്രവീണിന്റെ കത്ത്. കാസര്‍ഗോഡ് ചുള്ളിക്കര സ്വദേശി അസി, കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശി അനീഷ്, അഷ്കര്‍, ഹനീഫ, ഷനോദ് തുടങ്ങിയവര്‍ ആണ് ആക്രമിച്ചതെന്ന് പ്രവീണ്‍ പരാതിയില്‍ പറയുന്നു. സൈബര്‍ ആക്രമണം മൂലം മാനസികമായും ദേഹോപദ്രവം കാരണം ശാരീരികമായും തകര്‍ന്ന അവസ്ഥയിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
പരാതി വി.മുരളീധരന് ഇന്ത്യന്‍ എംബസിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരെ മര്‍ദ്ദിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കാനാണ് ഇന്ത്യന്‍ എംബസിയുടെ നീക്കം. ഇതിന്റെ ഭാഗമായി കുവൈറ്റ് പോലീസില്‍ പരാതി നല്കി ക്രിമിനിലുകളെ അഴിക്കുള്ളിലാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇവരില്‍ രണ്ടു പേര് കേരളത്തിലേക്ക് വരാന്‍ നോര്‍ക്ക റൂട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രവീണിനെ അസി തല്ലുന്ന വീഡിയോ ഷൂട്ട് ചെയ്തത് കൊല്ലം അഞ്ചല്‍ സ്വദേശിയായ അനീഷ് തടിക്കാട് എന്ന സിപിഎമ്മുകാരനാണ്. പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ മാപ്പ് പറയിക്കുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്ത ശേഷമായിരുന്നു പ്രവീണിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പ്രവീണിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എല്ലാവിധ നിയമസഹായവും പ്രവീണിന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: