ന്യൂദല്‍ഹി : മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ ദല്‍ഹി കലാപ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് പിന്‍വലിച്ചത് മാപ്പ് പറഞ്ഞത് മൂലമെന്ന് രേഖകള്‍. മാപ്പ് പറഞ്ഞില്ലെന്നും അല്ലാതെ തന്നെ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം വിലക്ക് പിന്‍വലിച്ചെന്നാണ് ഏഷ്യാനെറ്റിന്റെ അവകാശ വാദം.
എന്നാല്‍ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കിയതില്‍ ഏഷ്യാനെറ്റ് ന്യൂസ് ഉന്നത വൃത്തങ്ങള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മുമ്പാകെ നിരുപാധികം മാപ്പപേക്ഷ നടത്തിയാണ് വിലക്കില്‍ നിന്നും തലയൂരിയതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. അണ്ടര്‍ സെക്രട്ടറി സോണിക ഖട്ടര്‍ ഒപ്പുവച്ചാണ് വിവരാവകാശത്തിനു മറുപടി നല്‍കിയിരിക്കുന്നത്.
48 മണിക്കൂര്‍ നേരത്തേയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ചര്‍ച്ചയാവുകയും ജനങ്ങള്‍ ചാനലിനെതിരെ തിരിയുകയും ചെയതതോടെയാണ് അധികൃതര്‍ മാപ്പപേക്ഷയുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. ദല്‍ഹിയിലെ കലാപത്തെ തുടര്‍ന്ന് ഏകപക്ഷീയമായ വാര്‍ത്ത നല്‍കുകയും കലാപദൃശ്യങ്ങള്‍ നിരന്തരം ഏകപക്ഷീയമായി നല്‍കിയെന്നും ആരോപിച്ച് ഏഷ്യാനെറ്റിനൊപ്പം മീഡിയ വണ്ണിനും 48 മണിക്കൂര്‍ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം നിരുപാധിക മാപ്പ് അപേക്ഷയെ തുടര്‍ന്ന്് ആറ് മണിക്കൂര്‍ വിലക്കിന് ശേഷം ചാനല്‍ വീണ്ടും പുനഃസംപ്രേഷണം ആരംഭിച്ചപ്പോള്‍ ഏഷ്യാനെറ്റ് വീണ്ടും ഇക്കാര്യങ്ങള്‍ മറച്ചുവെച്ച് ജനങ്ങള്‍ക്ക് മുന്നില്‍ നില്കക്കള്ളി ഇല്ലാതെ വീണ്ടും വെള്ളപൂശാനുള്ള ശ്രമം നടത്തി. മാപ്പ് അപേക്ഷ ഒന്നും നടത്താതെ തന്നെ കേന്ദ്രം വിലക്ക് നീക്കിയെന്നാണ് ഏഷ്യാനെറ്റ് വാര്‍ത്ത പ്രചരിപ്പിച്ചത്. മാധ്യമങ്ങള്‍ക്ക് രണ്ട് നീതിനല്കാതിരിക്കുന്നതിന് വേണ്ടി ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്ണിന്റെ വിലക്കും കേന്ദ്രം പിന്‍വലിച്ചു. തുടര്‍ന്ന് ഏഷ്യാനെറ്റും, മീഡിയ വണ്ണും സംപ്രേഷണം തിരിച്ച് ലഭിച്ചശേഷം കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
കലാപ പ്രദേശങ്ങളിലെ പള്ളികള്‍ തകര്‍ത്തെന്നും, പോലീസ് നോക്കുകുത്തിയാണെന്നും വര്‍ഗ്ഗീയത വളര്‍ത്തുന്ന വിധത്തിലാണ് ഏഷ്യാനെറ്റും മീഡിയ വണ്ണും വാര്‍ത്ത പ്രചരിപ്പിച്ചത്. ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയും, കലാപമേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ സ്വീകരിച്ചില്ല. സാമൂഹ്യ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഏകപക്ഷീയമായ വാര്‍ത്ത വിതരണരീതി അവലംബിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇരു ചാനലകള്‍ക്കും 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: