Categories: India

ദല്‍ഹിയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് കൂട്ടത്തോടെ കൊവിഡ്; രോഗം സ്ഥിരീകരിച്ചത് 122 പേര്‍ക്ക്; 31-ാം ബറ്റാലിയനിലെ മുഴുവന്‍പേരും ക്വാറന്റീനില്‍

നേരത്തെ ഇവിടെ രോഗം ബാധിച്ച് ഒരു ജവാന്‍ മരിച്ചിരുന്നു. ആദ്യമായാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു ജവാന്‍ മരിക്കുന്നത്. അസം സ്വദേശിയായ ഇയാള്‍ക്ക് പ്രമേഹമടക്കമുള്ള രോഗമുണ്ടായിരുന്നു.

Published by

ന്യൂദല്‍ഹി: രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂട്ടത്തോടെ കൊവിഡ്. ഇതോടെ മുപ്പത്തിയൊന്നാം ബറ്റാലിയനിലെ മുഴുവന്‍പേരെയും ക്വാറന്റീന്‍ ചെയ്തു. ഇതുവരെ 122 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അര്‍ധ സൈനിക വിഭാഗത്തിന്റെ ക്യാമ്പുകളിലെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏറ്റവും വലിയ സംഖ്യയാണിത്.    

നേരത്തെ ഇവിടെ രോഗം ബാധിച്ച് ഒരു ജവാന്‍ മരിച്ചിരുന്നു. ആദ്യമായാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു ജവാന്‍ മരിക്കുന്നത്. അസം സ്വദേശിയായ ഇയാള്‍ക്ക് പ്രമേഹമടക്കമുള്ള രോഗമുണ്ടായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by