Categories: India

കൊറോണ പ്രതിരോധം; ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാനുള്ള ഇന്ത്യന്‍ സൈനിക വിഭാഗങ്ങളുടെ തീരുമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സൈനിക വിമാനങ്ങള്‍ ആകാശപ്പരേഡ് നടത്തിയും ആശുപത്രികള്‍ക്ക് മുകളില്‍ പൂഷ്പ വൃഷ്ടി നടത്തുമ്പോള്‍ കപ്പലുകളില്‍ ലൈറ്റ് തെളിയിച്ചും രാജ്യത്തെ കോവിഡ് പോരാളികളെ സൈന്യം ആദരിക്കുക. ജമ്മുകശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെയും ബംഗാള്‍ മുതല്‍ ഗുജറാത്തുവരെയുമായിരിക്കും സെനിക വിമാനങ്ങള്‍ ആകാശപ്പരേഡ് നടത്തുക. ഗതാഗത, യുദ്ധ വിമാനങ്ങള്‍ ഇതില്‍ പങ്കെടുക്കും

Published by

ന്യൂദല്‍ഹി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാന്‍ പ്രൗഢഗംഭീര ചടങ്ങുകള്‍ ഒരുക്കുന്ന ഇന്ത്യന്‍ സൈനിക വിഭാഗങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് മൂന്നിന് കര-നാവിക-വ്യോമ സേനകള്‍ ഒരുമിച്ചായിരിക്കും ആദരിക്കല്‍ ചടങ്ങുകള്‍ നടത്തുകയെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് – സിഡിഎസ്) അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക വിഭാഗങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കിയത്.

സൈനിക വിമാനങ്ങള്‍ ആകാശപ്പരേഡ് നടത്തിയും ആശുപത്രികള്‍ക്ക് മുകളില്‍ പൂഷ്പ വൃഷ്ടി നടത്തുമ്പോള്‍ കപ്പലുകളില്‍ ലൈറ്റ് തെളിയിച്ചും രാജ്യത്തെ കോവിഡ് പോരാളികളെ സൈന്യം ആദരിക്കുക. ജമ്മുകശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെയും ബംഗാള്‍ മുതല്‍ ഗുജറാത്തുവരെയുമായിരിക്കും സെനിക വിമാനങ്ങള്‍ ആകാശപ്പരേഡ് നടത്തുക. ഗതാഗത, യുദ്ധ വിമാനങ്ങള്‍ ഇതില്‍ പങ്കെടുക്കും.

മൂന്നു സൈനിക വിഭാഗത്തിന്റെയും ഹെലികോപ്ടറുകള്‍ ആശുപത്രികള്‍ക്ക് മുകളില്‍ പൂക്കള്‍ വിതറും. കൊറോണ ചികിത്സ നടത്തുന്ന ആശുപത്രികള്‍ക്ക് സമീപം ആര്‍മി ബാന്‍ഡ് പ്രകടനം നടത്തുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ രാവും പകലുമുള്ള പ്രവര്‍ത്തനങ്ങള്‍ വൈറസ് വ്യാപനത്തെ ശക്തമായി ചെറുത്തു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അതിശയകരമാണ്. ഇവരെയും ഇവരുടെ കുടുംബാംഗങ്ങളെയും ഭാരതം അഭിനന്ദിക്കുന്നു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ALSO READ: ‘കശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെ സൈനിക വിമാനങ്ങളുടെ ആകാശപ്പരേഡ്; ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി’; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി സൈന്യം

സായുധ സേനയെ പ്രതിനിധീകരിച്ച് എല്ലാ കോവിഡ് 19 പോരാളികള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുചിത്വ തൊഴിലാളികള്‍, ഗാര്‍ഡുകള്‍, ഭക്ഷണവിതരണക്കാര്‍, മാധ്യമങ്ങള്‍ എന്നിവര്‍ പ്രയാസകരമായ ഘട്ടത്തില്‍ ജീവിതം എങ്ങനെ മുന്നോട്ട്‌ക്കൊണ്ടു പോകാമെന്ന സന്ദേശം കാണിച്ച് തന്നു. ഇവര്‍ക്കാദരവര്‍പ്പിച്ചുക്കൊണ്ട് ചില പ്രത്യേക കാഴ്ചകള്‍ രാജ്യം സാക്ഷ്യം വഹിക്കുമെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി. കൊറോണവൈറസ് ലോകമാകെ പടര്‍ന്ന സാഹചര്യത്തിലാണ് മൂന്നു സൈനിക മേധാവികളും സംയുക്ത സൈനിക മേധാവിയും ചേര്‍ന്ന് ആദ്യമായി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക