കൊറോണക്കാലത്തെ കാഴ്ചകൾ … ജന്മഭൂമി കോഴിക്കോട് യൂണിറ്റിലെ സീനിയർ ഫോട്ടോഗ്രാഫർ എം ആർ ദിനേശ്കുമാർ പകർത്തിയ ചിത്രങ്ങൾമാസ്ക് പോലീസിനെ കാണുമ്പോൾ മാത്രം പോര… പോലീസ് കൈ കാണിച്ചപ്പോൾ മാസ്ക് ധരിക്കുന്ന ഇരുചക്ര വാഹന യാത്രക്കാരൻ. പുറകിൽ മറ്റൊരാളും മാസ്ക് ധരിക്കുന്നു. രണ്ടാളെയും പിഴയടപ്പിച്ചണ് പോലീസ് പറഞ്ഞുവിട്ടത്.
മുഖവരണമില്ലാതെ പറ്റില്ല…
ക്ഷീണമകറ്റൂ… മുഖദാർ സ്വദേശി നിഹാസ് സ്യൂട്ടിയിലുള്ള പോലീസുകാർക്ക് വീട്ടിൽ നിന്നുണ്ടാക്കി കൊണ്ടുവന്ന ചായയും ചെറുകടിയും നൽകുന്നു.
നിയന്ത്രിക്കാതെ നിവൃത്തിയില്ല… കോഴിക്കോട് വലിയങ്ങാടിയിലെ തിരക്ക് വർദ്ധിച്ചപ്പോൾ നിയന്ത്രിക്കാനായി റിബ്ബൺ വലിച്ചു കെട്ടുന്ന പോലീസുക്കാരൻ.
നടുവൊന്ന് നിവർത്താൻ… കോഴിക്കോട് പാളയം ജംഗഷനിൽ ഡ്യൂട്ടിയിലുള്ള പോലീസുക്കാരൻ ഇടക്കൊന്നിരിക്കാൻ കസേരകളുമായി പോകുന്നു.
വണ്ടി കിട്ടുമോ?… യാത്രരേഖകളില്ലാതെ പിടികൂടിയ വാഹനങ്ങൾ തിരിച്ചു കിട്ടുന്നതറിയാൻ കസ്ബസ്റ്റേഷനിലെ നോട്ടീസ് ബോർഡിൽ തിരയുന്നവർ
റിസ്ക്കില്ലാതെ വിസ്ക്… കോഴിക്കോട് മെഡിക്കൽ കോളേജിൽ വാക്ക് – ഇൻ സാംപിൾ കിയോസ്കിൽ (വിസ്ക് ) കൊറോണ പരിശോധക്കായി ആശുപത്രി ജീവനക്കാരുടെ സാംപിളുകൾ ശേഖരിക്കുന്നു. പി പി ഇ കിറ്റ് ധരിക്കാതെ ആരോഗ്യ പ്രവർത്തകർക്ക് കോവിസ് സാംപിളുകൾ ശേഖരിക്കാനാകുമെന്നതാണ് വിസ്ക
ഇരുട്ടു വീഴാതെ കാത്ത്… ഇവർക്ക് ലോക്ക് ഡൗണില്ല , വിശ്രമമില്ല. ജീവിതത്തിൽ ഇരുട്ട് വീഴാതിരിക്കാൻ ഇവർ കർമനിരതരാണ്…. കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊറോണ പ്യൂട്ടിയിലുള്ള ഡോക്ടർമാർ മറ്റു ജീവനക്കാരെ അഭിവാദ്യം ചെയ്യുന്നു.
സി ആർ പി എഫ് ഉദ്യോഗസ്ഥർ ഇതര സംസ്ഥാന തൊഴിലാളികളുടെ മലാപ്പറമ്പിലുള്ള ക്യാമ്പിലെത്തി കൊറോണ മുൻകരുതലുകളെ കുറിച്ച് ബോധവൽക്കരണം നടത്തുന്നു.
വെളിച്ചമാകാൻ … കൊറോണക്കാലത്ത് അത്യാവശ്യ വിഭാഗമായ വൈദ്യുത മേഖലയിൽ പണിയെടുക്കുന്നവർ. വെയിലും മഴയും നോക്കാതെ വെളിച്ചമാകാൻ കർമനിരതരായി ഇവർ എപ്പോഴും ജനങ്ങൾക്കൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: