ബംഗളൂരു: ന്യൂദല്‍ഹി നിസാമുദ്ദീന്‍ തബ്ലീഗ് ജമാഅത്തുകാരെ പുകഴ്‌ത്തി വിദ്വേഷം വളര്‍ത്തുന്ന ട്വീറ്റ് ചെയ്ത ഐഎഎസുകാരനെതിരേ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. കോവിഡ് ബാധിച്ച് ഭേദമായ തബ്ല്‌ലീഗുകാര്‍ ചികിത്സയ്‌ക്കായി തങ്ങളുടെ പ്ലാസ്മ ദാനം ചെയ്യുന്നെന്ന ട്വീറ്റാണ് മുഹമ്മദ് മൊഹ്‌സിന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ചെയ്തത്. ഇതിനു യാതൊരു അടിസ്ഥാനവുമുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സര്‍വീസ് ചട്ടലംഘനം ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ ഇന്നലെ മൊഹ്‌സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇലക്ഷന്‍ കമ്മിഷന്റെ നിരീക്ഷകനായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒഡീഷ് സന്ദര്‍ശനത്തിനിടെ ഒരു കാരണവും കൂടാതെ അദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റര്‍ പരിശോധിച്ചത് മുഹമ്മദ് മൊഹ്‌സിനായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ ഇലക്ഷന്‍ കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിഹാര്‍ സ്വദേശിയായ മൊഹ്‌സിന്‍ 1996 കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ പിന്നോക്കക്ഷേമ വകുപ്പ് സെക്രട്ടറിയാണ്.
മുന്നൂറിലേറെ തബ്ലീഗി ഹീറോസ് അവരുടെ പ്ലാസ്മ ദല്‍ഹിയില്‍ മാത്രം ദാനം ചെയ്യുന്നു. ഗോദി മീഡിയ ഇതൊന്നും കാണില്ല, ഹീറോകളായവര്‍ ചെയ്യുന്ന നല്ല പ്രവൃത്തികള്‍ ഉയര്‍ത്തിക്കാട്ടില്ല എന്നായിരുന്നു ഏപ്രില്‍ 27ന് മൊഹ്‌സിന്‍ ചെയ്ത ട്വീറ്റ്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്ത ആയതോടെയാണ് കര്‍ണാടക സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. കോവിഡ് 19 പോലുള്ള ഗുരുതരമായ വിഷയത്തില്‍ മതം കലര്‍ത്തിയുള്ള ട്വീറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും 1968ലെ ഇന്ത്യന്‍ സര്‍വീസ് റൂളിന്റെ ലംഘനമാണെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: